കുവൈറ്റ് സിറ്റി: ഭാര്യയെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ ഇന്ത്യക്കാരന് കുവൈറ്റില്‍ വധശിക്ഷ. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യന്‍ പൗരന് കീഴ്ക്കോടതി വിധിച്ച വധശിക്ഷ കുവൈറ്റ് അപ്പീല്‍ കോടതി ശരിവെച്ചത്. . ജഡ്ജി സലാഹ് അല്‍-ഹൂത്തി അധ്യക്ഷനായ അപ്പീല്‍ കോടതി ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവിച്ചത്. അംഘാരയിലെ ഒരു പഴയ സാധനങ്ങള്‍ വില്ക്കുന്ന കേന്ദ്രത്ില്‍ നിന്നും പ്രതി ഒരു ചുറ്റിക വാങ്ങിയതായും, തുടര്‍ന്ന് ഇത് ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായും കേസ് ഡയറി വ്യക്തമാക്കുന്നു.
കൊലപാതകത്തിന് ശേഷം കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി ഇയാള്‍ ഭാര്യയുടെ മൃതദേഹം സാല്‍മി മരുഭൂമിയില്‍ കൊണ്ടുപോയി തള്ളി.യപ്രതിക്കെതിരെ ആസൂത്രിത കൊലപാത ക കുറ്റം ചുമത്തിയ പബ്ലിക് പ്രൊസിക്യൂഷന്‍, നിയമത്തിലെ ഏറ്റവും കടുത്ത ശിക്ഷ തന്നെ ഇയാള്‍ക്ക് നല്‍കണമെന്ന് കോടതിയില്‍ ശക്തമായി വാദിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കോടതി നേരത്തെ പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ അപ്പീല്‍ കോടതിയും ശരിവെച്ചത്
Indian man sentenced to death in Kuwait for killing his wife by striking her on the head with a hammer.














