pulimoottil

ഇറാൻ ഒരുപാട് മാറിയിരിക്കുന്നു, പക്ഷേ ആണവായുധം അനുവദിക്കില്ല; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാൻ ഒരുപാട് മാറിയിരിക്കുന്നു, പക്ഷേ ആണവായുധം അനുവദിക്കില്ല; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ടെഹ്‌റാനുമായി നിലവിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകളെക്കുറിച്ച് സംസാരിക്കവെ, ഇറാൻ മുൻ നിലപാടുകളിൽ നിന്ന് “ഒരുപാട് മുന്നോട്ട് വന്നിട്ടുണ്ടെന്ന്” യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എങ്കിലും രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന സൂചനയും അദ്ദേഹം നൽകി.
“കഴിഞ്ഞ ആഴ്ച നമ്മൾ അവർക്ക് നേരെ വളരെ ശക്തമായ പ്രഹരമാണ് ഏൽപ്പിച്ചത്,” ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളെ പരാമർശിച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാൻ ആണവ ശക്തിയാകുന്നതിനെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാട് വളരെ ലളിതവും വ്യക്തവുമാണെന്ന് പറഞ്ഞ ട്രംപ്, ഒരുകാലത്തും ഇറാനെ ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കി. ഖത്തറിന്‍റെ മധ്യസ്ഥതയിൽ ദോഹയിൽ യുഎസ്-ഇറാൻ നയതന്ത്ര ചർച്ചകൾ സജീവമായി നടക്കുന്ന സാഹചര്യത്തിലാണ്, ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെങ്കിലും ഇറാന്റെ ആണവ മോഹങ്ങൾക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കുന്നത്.

Share Email
LATEST excelnclexrn
Top