ടെഹ്‌റാന്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇറാന്‍ തങ്ങളുടെ ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജികല്‍ പിക്കാസ് മൗണ്ടനിലെ ഭൂഗര്‍ഭകേന്ദ്രത്തിലേക്ക്് മാറ്റിയതായി റിപ്പോര്‍ട്ട്. നതാന്‍സിന് സമീപമുള്ള അതീവ സുരക്ഷയുള്ള ‘പിക്കാക്‌സ് മൗണ്ടന്‍’എന്ന ഭൂഗര്‍ഭ ആണവ കേന്ദ്രത്തിലേക്ക് മാറ്റിയതായും ഈ കേന്ദ്രം വ്യോമാക്രമണത്തിലൂടെ നശിപ്പിക്കാന്‍ വളരെ പ്രയാസകരമാണെന്നുമാണ് സൂചന. അമേരിക്കയുടേയും ഇസ്രയേലിന്റെയും ഉദ്യോഗ്സ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഇത് പ്രസിദ്ധീകരിച്ചത്.
2025 ജൂണില്‍ നടന്ന 12 ദിവസത്തെ അമേരിക്കഇസ്രയേല്‍ സംയുക്ത സൈനിക ആക്രമണത്തിന് പിന്നാലെ, കഴിഞ്ഞ ശരത്കാലത്താണ് സെന്‍ട്രിഫ്യൂജുകള്‍ ഈ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ന്നത്തെ ആക്രമണത്തില്‍ ഇറാനിലെ നിരവധി ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിരുന്നെങ്കിലും പിക്കാക്‌സ് മൗണ്ടന്‍ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. പിന്നീട് ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച കൂടുതല്‍ ശക്തമായ വ്യോമാക്രമണങ്ങളിലും ഈ കേന്ദ്രത്തിനു കേടുപാട് ഉണ്ടായില്ല.ഈ ഭൂഗര്‍ഭ കേന്ദ്രം 300 അടിയിലേറെ ആഴത്തില്‍ കട്ടിയുള്ള ഗ്രാനൈറ്റ് പാറകള്‍ക്കടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.2025-ല്‍ ആക്രമിക്കപ്പെട്ട നതാന്‍സ്, ഫോര്‍ഡോ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളേക്കാള്‍ വളരെ ആഴത്തിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 15 മാസമായി പിക്കാക്‌സ് മൗണ്ടന് ചുറ്റുമുള്ള ട്രക്ക് ഗതാഗതവും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉപഗ്രഹ ചിത്രങ്ങളിലും രഹസ്യാന്വേഷണ വിവരങ്ങളിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.സെന്‍ട്രിഫ്യൂജുകള്‍ ഏത് ആണവ കേന്ദ്രത്തില്‍ നിന്നാണ് മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനാ സംഘത്തെ പിക്കാക്‌സ് കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ ഇറാന്‍ അനുവദിച്ചിട്ടില്ല.ഈ കേന്ദ്രത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങളും ഇറാന്‍ നല്‍കിയിട്ടില്ല.ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി മാര്‍ച്ചില്‍ പറഞ്ഞത്, 2021-ല്‍ തന്നെ പിക്കാക്‌സ് കേന്ദ്രത്തില്‍ ആണവ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇറാന്‍ ഏജന്‍സിയെ അറിയിച്ചിരുന്നുവെന്നാണ്.എന്നാല്‍ അന്താരാഷ്ട്ര പരിശോധനയ്ക്ക് അനുമതി ലഭിക്കാത്തത് ആഗോള സമൂഹത്തിന്റെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പിക്കാക്‌സ് ഭൂഗര്‍ഭ കേന്ദ്രംഅമേരിക്കയുടെ ആക്രമണ ലക്ഷ്യമാകാമെന്ന് ആവര്‍ത്തിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ധികം വൈകാതെ പിക്കാക്‌സിനെതിരെയും നടപടി സ്വീകരിച്ചേക്കുമെന്നും ഇറാന്റെ സെന്‍ട്രിഫ്യൂജുകള്‍ ഉള്ളതായി കരുതുന്ന പ്രദേശത്ത് അമേരിക്ക ഉടന്‍ തന്നെ അതിശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
Iran has moved thousands of nuclear centrifuges to the underground facility at Fordow Mountain; is Fordow a US target?
















