വാഷിംഗടണ്‍: യുഎഇയില്‍ നിന്ന് ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തില്‍ സഹ പൈലറ്റിന്റെ കുത്തേ്റ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇ്ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും. സംഭവത്തില്‍ ഇന്ത്യന്‍ പൈലറ്റിനെ ‘ഹീറോ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിമാനത്തിന്റെ സഹപൈലറ്റിന്റെ കത്തിയാക്രമണത്തെ അതിജീവിച്ച് കോക്പിറ്റ് വാതില്‍ തുറന്ന പൈലറ്റിന്റെ ഇടപെടലിനെ ശ്രദ്ധേയമാക്കിയതെന്ന് ട്രംപ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വിശദമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഈ സംഭവത്തെക്കുറിച്ച് നെതന്യാഹുവുമായി വിശദമായി സംസാരിച്ചു. സഹപൈലറ്റ് ഒരു ഭീകരവാദിയോ അല്ലെങ്കില്‍ മാനസികമായി പ്രശ്‌നമുള്ള ഒരാളോ ആയിരിക്കാം. അയാള്‍ പൈലറ്റിനെ കത്തികൊണ്ട് കുത്തുകയായിരുന്നുുവെന്നു ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.കുത്തേറ്റ പൈലറ്റിന്റെ അവസ്ഥ മോശമായിരുന്നു. മോശം അവസ്ഥയിലായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ നില അത്ര നല്ലതല്ലെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അതിനിടയിലും അദ്ദേഹം അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു. ഒരര്‍ഥത്തില്‍ അദ്ദേഹം ഒരു ഹീറോ തന്നെയായിരുന്നു,” നെതന്യാഹുവുമായുള്ള സംഭാഷണം വിവരിച്ച് ട്രംപ് പറഞ്ഞു. . കുത്തേറ്റതിന് പിന്നാലെ പൈലറ്റ് കോക്പിറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് മാറുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതായും ട്രംപ് വിശദീകരിച്ചു.പൈലറ്റിന്റെ അസാമാന്യ ധൈര്യവും സമയോചിതമായ ഇടപെടലുമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
അസാമാന്യ ധൈര്യം കാണിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് എന്റെ സല്യൂട്ട്. കുത്തേറ്റ് ഗുരുതര പരിക്കേറ്റിട്ടും അദ്ദേഹം പ്രതിരോധിക്കുകയും കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തു. ഇതോടെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും അക്രമിയെ കീഴടക്കാന്‍ സാധിച്ചു. വലിയ വ്യോമ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്.’ -നെതന്യാഹു എക്സില്‍ കുറിച്ചു. ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ യഥാര്‍ത്ഥ നായകനാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
സൈപ്രസിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസറും ഇന്ത്യന്‍ പൈലറ്റിനെയും അക്രമിയെ തടയാന്‍ സഹായിച്ച യാത്രക്കാരെയും അഭിനന്ദിച്ച് രംഗത്തെത്തി. ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Trump and Netanyahu hail Indian pilot of Flydubai flight as a 'hero'.
















