pulimoottil

‘അടി , തിരിച്ചടി’, യുഎഇ, ബഹ്‌റൈൻ, ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ

‘അടി , തിരിച്ചടി’, യുഎഇ, ബഹ്‌റൈൻ, ഖത്തർ അടക്കം ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ

വാഷിംഗ്‌ടൺ : ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി യുഎസ് കഴിഞ്ഞദിവസം ഇറാനിൽ തിരിച്ചടി നടത്തിയിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ബഹ്‌റൈൻ, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ട്.

ഇറാനിൽ നിന്നുള്ള മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി നേരിട്ടതായി അബുദാബി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തലസ്ഥാനമായ ദോഹയിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും, വ്യോമാതിർത്തിയിൽ മിസൈലുകൾ തടുത്തതായും ഖത്തർ സായുധ സേന സ്ഥിരീകരിച്ചു. ജനങ്ങളോട് വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കാൻ സർക്കാർ മൊബൈൽ സന്ദേശങ്ങളിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങി.

മേഖലയിൽ തങ്ങൾക്കെതിരെ ഇനിയും ആക്രമണമുണ്ടായാൽ കൂടുതൽ ശത്രുതാപരമായ സൈനിക താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അടച്ചതായും ഇറാൻ പ്രഖ്യാപിച്ചു.

Share Email
Top