pulimoottil

ലെജിയോണയേഴ്സ് രോഗബാധ: ന്യൂയോര്‍ക്ക് സിറ്റിയില്‍ മൂന്നാമത്തെ മരണവും സ്ഥിരീകരിച്ചു

ലെജിയോണയേഴ്സ് രോഗബാധ: ന്യൂയോര്‍ക്ക് സിറ്റിയില്‍ മൂന്നാമത്തെ മരണവും സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ അപ്പര്‍ ഈസ്റ്റ് സൈഡ് മേഖലയില്‍ വ്യാപിച്ച ലജിയോണ യേഴ്സ് രോഗബാധ മൂലമുള്ള മൂന്നാമത്തെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.. ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 74 പേര്ക്ക് രോഗബാധകള്‍ സ്ഥിരീകരിച്ചു.

ഇവരില്‍ എട്ട് പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍നെഗി ഹില്‍ ,യോര്‍ക്ക്വില്‍ മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ സമയം ചെലവഴിച്ചവര്‍ക്ക് പനിയോ ഇന്‍ഫ്‌ലുവന്‍സയെ പ്പോലുള്ള ലക്ഷണങ്ങളോ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ലെജിയോണയേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗാണുവുമായി സമ്പര്‍ക്കത്തില്‍പ്പെട്ടതിന് ശേഷം 14 ദിവസം കഴിഞ്ഞും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ലെജിയോണെല്ല എന്ന ബാക്ടീരിയ അടങ്ങിയ വെള്ളത്തിലൂടെയാണ് ഈ രോഗം പിടിക്കുന്നത്. ഈ മലിനമായ വെള്ളം ശ്വാസകോശത്തിലേക്ക്പ്രവേശിക്കുന്നതിലൂടെയോ ഉണ്ടാകുന്ന ഗുരുതര ന്യൂമോണിയയാണ് ലെജിയോണയേഴ്സ് രോഗം.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലെജിയോണയേഴ്സ് രോഗബാധയുടെ തോത് വര്‍ധിച്ചതായി സിഡിസി പറയുന്നു. 2018-ല്‍ ഒരു ലക്ഷം പേരില്‍ 2.71 കേസുകള്‍ എന്ന നിരക്കിലാണ് രോഗബാധ ഏറ്റവും ഉയര്‍ന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ദീര്‍ഘകാല ശ്വാസകോശ രോഗമുള്ളവര്‍ക്കും ഗുരുതര സങ്കീര്‍ണതകള്‍ ഉണ്ടാകാനും ചില സാഹചര്യങ്ങളില്‍ അത് മരണത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Legionnaires’ disease: Third death confirmed in New York City.

Share Email
LATEST excelnclexrn
More Articles
Top