Caritas hospital

കൊടും കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടുകിട്ടണമെന്നു അമേരിക്ക: പരിശോധിച്ച് തീരുമാനമെന്നു ഇന്ത്യ

കൊടും കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയെ വിട്ടുകിട്ടണമെന്നു അമേരിക്ക: പരിശോധിച്ച് തീരുമാനമെന്നു ഇന്ത്യ

ന്യൂഡല്‍ഹി:  മാഫിയ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയെ കൈമാറണമെന്ന അമേരിക്ക യുടെ ആവശ്യം പരിശോധിച്ച് തീരുമാനമെടു ക്കുമെന്നു ഇന്ത്യ.യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ എഫ്.ബി.ഐ നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവില്‍ ഓപ്പറേഷന്‍ ഹാര്‍ഡ്‌ബോള്‍’ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ യുഎസ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. ലോറന്‍സ് ബിഷ്‌ണോയിയെ കൈമാറുന്നത് സംബന്ധിച്ച യുഎസിന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ കരാറുകളുടെ അടിസ്ഥാനത്തില്‍ ഇതിന്റെ നിയമവശങ്ങള്‍ വിശദമായി പഠിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ലോറന്‍സ് ബിഷ്‌ണോയിക്കും കൂട്ടാളി ഗോള്‍ഡി ബ്രാറിനുമെതിരെ യുഎസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ജയിലിലിരുന്ന് മൊബൈല്‍ ഫോണുകള്‍ വഴി ബിഷ്‌ണോയി ആഗോള ക്രിമിനല്‍ ശൃംഖല നിയന്ത്രിക്കുകയും നിജ്ജാറുടെ കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തുവെന്നാണ് എഫ്ബിഐ കണ്ടെത്തല്‍.

ബിഷ്‌ണോയിക്ക് പുറമെ, പഞ്ചാബിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെക്കൂടി വിട്ടുകിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസിലുള്ള ഒരു കുടുംബത്തെ വ്യാജ കൊലക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീങ്ങുന്നത്. നിജ്ജാറുടെ വധത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കാനഡയുടെ മുന്‍ ആരോപണങ്ങളെ തള്ളുന്നതാ ണ് എഫ്ബി ഐ റിപ്പോര്‍ട്ട്.

Lowrance bishnoy wanted usa

Share Email
LATEST excelnclexrn
Top