pulimoottil

വെനസ്വേലിയയില്‍ മരണപ്പെട്ട ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ അവയവങ്ങളില്‍ പലതും കാണാതായതായി ബന്ധുക്കള്‍

വെനസ്വേലിയയില്‍ മരണപ്പെട്ട ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ അവയവങ്ങളില്‍ പലതും കാണാതായതായി ബന്ധുക്കള്‍

ന്യൂഡല്‍ഹി: ലാറ്റനമേരിക്കന്‍ രാജ്യമായ വെന സ്വേലയില്‍ കഴിഞ്ഞ മേയില്‍  മരണപ്പെട്ട  ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരന്റെ  മരണവുമായി ബന്ധപ്പെട്ട്  ദുരൂഹത ഏറുന്നു.  മൃതദേഹം ഇന്ത്യയിലെ ത്തിച്ചതോടെയാണ് കൂടുതല്‍ ആരോപ ണങ്ങളു മായി ബന്ധുക്കള്‍ രംഗത്തു വന്നത്.രാകേഷ് ചൗഹാന്‍ എന്ന ഇന്ത്യക്കാരന്റെ മൃതദേഹത്തില്‍ നിന്നും മസ്തിഷ്‌കം, ഹൃദയം, ശ്വാസകോശങ്ങള്‍ ഉള്‍പ്പെടെ നിരവധി ആന്തരിക അവയവങ്ങള്‍ കാണാതായിരുന്നുവെന്നാണ്  രാകേഷ് ചൗഹാന്റെ കുടുംബത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണസാഹചര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി  ഫെഡറേഷന്‍ ഓഫ് സീഫെയ റേഴ്സ് യൂണിയന്‍സ് ഓഫ് ഇന്ത്യ രംഗത്തുവന്നു.

ഉത്തര്‍പ്രദേശിലെ ദിയോറിയയിലുള്ളരാകേഷ് ചൗഹാന്റെ മൃതദേഹം അയച്ചത് വെനസ്വേലന്‍ അധികൃതരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ മറ്റ് വിശദാംശങ്ങളോ കൈമാറാതെ യായിരുന്നു. കുടുംബം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടത്തിയ ഔദ്യോഗിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്ന സത്യമാണ് പുറത്തുകൊണ്ടുവന്നത്. മൃതദേഹത്തില്‍ ആന്തരിക അവയവങ്ങളില്‍ പലതും നീക്കം ചെയ്ത നിലയിലായിരുന്നു.

മസ്തിഷ്‌കം,  ഹൃദയം , ശ്വാസകോശങ്ങള്‍. കരള്‍, വൃക്കകള്‍, പ്ലീഹ, പാന്‍ക്രിയാസ്, ആമാശയം, കുടലുകള്‍ എന്നിവയും പൂര്‍ണമായും നീക്കം ചെയ്ത നിലയിലായിരുന്നു. തൈറോയ്ഡ്, ഹയോയ്ഡ് അസ്ഥി, ലാരിന്‍ക്സ്, ട്രാക്കിയ എന്നിവയും കാണാനില്ലെന്നും ഇന്ത്യയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ‘മൃതദേഹത്തി ല്‍ നേരത്തേ ശസ്ത്രക്രിയ നടത്തിയതിന്റെ വ്യാപകമായ തുന്നലുകളുടെ പാടുകള്‍ ഉണ്ടായിരുന്നു. കഴുത്ത് മുതല്‍ പ്യൂബിക് സിംഫിസിസ് വരെ 22 തുന്നലുകളും ഒരു ചെവിയില്‍നിന്ന് മറുചെവിവരെ 21 തുന്നലുകളും കണ്ടെത്തി. മരണത്തിന് മുമ്പുള്ള പരിക്കുകളുടെ തെളിവുകളൊന്നും കണ്ടെത്താനായില്ല.

മൃതദേഹം ഏകദേശം ഒരു മാസം ഡീപ് ഫ്രീസറില്‍ സൂക്ഷിച്ചിരുന്നു. എല്ലാ ആന്തരിക അവയവങ്ങളും ഇല്ലാതിരുന്നതിനാല്‍ മരണകാരണം നിര്‍ണയിക്കാനായില്ലെന്നു ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്സ് യൂണിയന്‍സ് ഓഫ് ഇന്ത്യ വ്യക്തമാക്കി.മൃതദേഹത്തിന്റെ അവസ്ഥ സുതാര്യതയെക്കുറിച്ചും വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ചും വിദേശ അധികൃതരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും സംഘടന ചൂണ്ടിക്കാട്ടി. ഇത് ഒരിക്കലും അംഗീകരി ക്കാനാവില്ല. വെനസ്വേലന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സമഗ്ര അന്വേഷണം, അവരെ ഉത്തരവാദികളാക്കല്‍, വെനസ്വേലയിലെ ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഇടപെടല്‍, പൂര്‍ണമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, മരണസാഹചര്യങ്ങളുടെ വിശദാംശങ്ങള്‍, കുടുംബത്തിന് നീതിയും നഷ്ടപരിഹാരവും എന്നിവ ഞങ്ങള്‍ആവശ്യപ്പെടുന്നു

,’എഫ്.എസ്.യു.ഐ. വ്യക്തമാക്കി.ഉത്ത ര്‍പ്രദേശിലെ ദിയോറിയ ജില്ലയിലെ ലഗ്ഡ ബസാര്‍ ടോള സ്വദേശിയായ രാകേഷ് ചൗഹാന്‍ 2025 നവംബറിലാണ് ഒരു വ്യാപാരക്കപ്പലിലെ ജീവനക്കാരനായി വെനസ്വേലയിലേക്ക് പോയത്. ‘എക്സ്ഫിനിറ്റി’ എന്ന കമ്പനിയാണ് അദ്ദേഹത്തെ ജോലിക്ക് നിയോഗിച്ചത്.രാകേഷിന്റെ മരണവിവരം കമ്പനി അധികൃതരാണ് അറിയിച്ചതെന്നും മൃതദേഹം 60 ദിവസത്തി നുള്ളില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പുനല്‍കി യിരുന്നുവെന്നും കുടുംബം പറയുന്നു.

‘ഞങ്ങളോട് ഒന്നും തുറന്നുപറഞ്ഞില്ല. ആദ്യ പോസ്റ്റ്മോര്‍ട്ടം നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെ ത്തുടര്‍ന്ന് നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോ ര്‍ട്ടത്തിലാണ് മൃതദേഹത്തില്‍നിന്ന് ആന്തരിക അവയവങ്ങള്‍ കാണാതായതായി കണ്ടെത്തിയത്. അതിനാല്‍ മരണകാരണം കണ്ടെത്താനും കഴിഞ്ഞില്ല. കമ്പനിക്കെതിരെ നടപടി സ്വീകരിക്കുകയും സംഭവത്തില്‍ അന്വേഷണം നടത്തുകയും വേണം,’ രാകേഷിന്റെ പിതാവ് റാംദേവ് ചൗഹാന്‍ ആവശ്യപ്പെട്ടു.

Many of the organs of an Indian ship crew member who died in Venezuela are missing, relatives say

Share Email
LATEST excelnclexrn
Top