ബാങ്കോക്ക്: ബാങ്കോക്കില്‍ പബ്ബിലുണ്ടായ തീപിടുത്തത്തില്‍ 27 പേര്‍ മരിച്ചു.ഇന്നു പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവരില്‍ 22 പേരുടെ നില അതീവ ഗുരുതരമാണ്. പബ്ബ് പൂര്‍ണമായും കത്തിനശിച്ചു.ബാങ്കോക്കിന്റെ വടക്കന്‍ ഭാഗത്തുള്ള നാ ലാഡ്പ്രാവോ പബ്ബില്‍ വലിയ പുറത്തു വന്ന വീഡിയോകളില്‍ തീ ആളിക്കത്തുന്നതും മുന്‍വാതിലിലൂടെ കനത്ത പുകയും പുറത്തേക്ക് ഉയരുന്നതും കാണാം. കട്ടികറുത്ത പുക ആകാശത്തേക്ക് ഉയരുന്നതിനിടെ ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. അര്‍ധരാത്രിയോടെയാണ് തീപിടിത്ത വിവരം ലഭിച്ചതെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ തായ്ലന്‍ഡ് പ്രധാനമന്ത്രി അനുടിന്‍ ചാര്‍ന്‍വിരാകുല്‍ മാധ്യമപ്രവ ര്‍ത്തകരോട് സംസാരിക്കവെ 27 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
പബ്ബില്‍ പരിപാടി അവതരിപ്പിച്ചിരുന്ന ഒരു ഗായകന്റെ വാക്കുകളഴ്# പ്രകാരം , വേദിക്കടുത്തുള്ള ഒരു സര്‍ക്യൂട്ട് ബ്രേക്കറില്‍ നിന്ന് പുക ഉയരുന്നത് അദ്ദേഹം ആദ്യം ശ്രദ്ധിച്ചു. തുടര്‍ന്ന് വൈദ്യുതി നിലച്ചതോടെ വലിയൊരു സ്‌ഫോടനശബ്ദം കേള്‍ക്കുകയും ഏതാനും നിമിഷങ്ങള്‍ക്കകം കട്ടിയുള്ള പുക പബ്ബിലാകെ വ്യാപിക്കുകയും ചെയ്തു.
മരിച്ചവരില്‍ പലരുടെയും മൃതദേഹങ്ങള്‍ പബ്ബിന്റെ പിന്‍ഭാഗത്തുള്ള ശുചിമുറികള്‍ക്കു സമീപത്താണ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്നതു മൂലം പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കത്തി നശിച്ച മേശകളും കസേരകളും പബ്ബിന്റെ അകത്തളത്തില്‍ ഉണ്ടായ ഗുരുതര നാശനഷ്ടങ്ങളും വ്യക്തമാണ്.
Massive fire at a Bangkok pub: 27 deaths confirmed; 22 burn victims in critical condition.
















