ടെഹ്റാന്‍: ഇറാനെതിരേ ഇനി അമേരിക്കയ്ക്ക് പ്രയോഗിക്കാനുള്ള ഏക മാര്‍ഗം ആണവായുധ ഉപയോഗം മാത്രമാണെന്നും മറ്റുള്ള പ്രയോഗങ്ങളെല്ലാം പരാജയപ്പെട്ടതായും ടെഹ്‌റാന്‍ ഡപ്യൂട്ടി മേയര്‍ ഹമീദ്രേസ ഘോലംസാദെ
കൂടുതല്‍ സൈനിക നടപടി നേരിടേണ്ടി വന്നാലും ഇറാന്‍ പോരാട്ടം തുടരുമെന്ന് ടെഹ്റാനില്‍ ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.’ഇനി അമേരിക്കക്കാര്‍ക്ക് നമുക്കെതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരേയൊരു ഓപ്ഷന്‍ ആണവ ബോംബാക്രമണമാണ്. ഇതിനപ്പുറം അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഞങ്ങള്‍ ഇനിയും പോരാടും,’ അദ്ദേഹം പറഞ്ഞു.അലി ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ അമേരിക്കയോ ഇസ്രായേലോ ആക്രമണം നടത്തിയേക്കുമോ എന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, ഇരു രാജ്യങ്ങളും പരിപാടി തടസ്സപ്പെടുത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും പൊതുജനപങ്കാളിത്തത്തിന്റെയും അന്താരാഷ്ട്ര അതിഥികളുടെ സാന്നിധ്യത്തിന്റെയും വ്യാപ്തിയെത്തുടര്‍ന്ന് പിന്‍വാങ്ങിയതായി ഘോലംസാദെ ആരോപിച്ചു.
ലോകത്തിലെ കപ്പല്‍ ഗതാഗതത്തിന്റെ അഞ്ചിലൊന്ന് വഹിക്കുന്ന തന്ത്രപരമായി പ്രധാനപ്പെട്ട ജലപാതയായ ഹോര്‍മുസ് കടലിടുക്ക് ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് ടെഹ്റാന്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ‘എന്നാല്‍ 60 ദിവസത്തിനുശേഷം ഞങ്ങള്‍ നികുതി ചുമത്തും. ഹോര്‍മുസ് കടലിടുക്കിന് അന്താരാഷ്ട്ര നിയമം ബാധകമല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകളുടെ അവസ്ഥയെക്കുറിച്ച് സംസാരിച്ച ഘോലംസാദെ, ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. ‘ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങുന്നില്ല. ഞങ്ങള്‍ക്കറിയാം, യുഎസിനും അത് അറിയാം,’ ഇറാന്റെ ചര്‍ച്ചാ സംഘവുമായി ഒരു വിദഗ്ദ്ധനെന്ന നിലയില്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
Military options exhausted: Tehran Deputy Mayor says a nuclear strike is the only option left for the US against Iran.
















