pulimoottil

സഹോദരിയുടെ ഏഴുമാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകം: 10 വയസുകാരനെതിരേ കൊലക്കുറ്റം ചുമത്തി

സഹോദരിയുടെ ഏഴുമാസം പ്രായമുളള കുഞ്ഞിന്റെ കൊലപാതകം: 10 വയസുകാരനെതിരേ കൊലക്കുറ്റം ചുമത്തി

സെന്റ് ലൂയിസ്: സഹോദരിയുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവെച്ചു കൊലപ്പെട്ടുത്തിയ സംഭവത്തില്‍ 10 വയസുകാരനെതിരേ കൊലക്കുറ്റം ചുമത്തി. കിയക്കയില്‍ മെത്തയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് 10 വയസുകാരന്‍ 7 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.സംഭവസമയത്ത് മറ്റൊരു ഏഴു വയസുകാരനും വീട്ടിലുണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു

.വെള്ളിയാഴ്ച വെടിവെപ്പ് നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് ലൂയിസ് മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥലത്തെത്തി. വീട്ടിനുള്ളില്‍ വെടിയേറ്റ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അന്വേഷണത്തിനൊടുവില്‍ 10 വയസുകാരനാണ് കുഞ്ഞിനെ വെടിവെച്ചതെന്ന് കണ്ടെത്തിയ പൊലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം കുഞ്ഞിന്റെ പിതാവായ 19-കാരന്‍ കാ’മാരിയന്‍ പൗനെല്ലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.കോടതി രേഖകള്‍ പ്രകാരം, പൗനെല്ലിനെതിരെ രണ്ടാംനില കൊലക്കുറ്റവും കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കിയതിന് നിരവധി കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

വീട്ടില്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ കൈവശപ്പെടുത്താവുന്ന രീതിയില്‍ തോക്ക് സൂക്ഷിച്ചതിലൂടെ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയെന്നും, അതിന്റെ ഫലമായാണ് 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു.

തോക്ക് തന്റേതാണെന്നും അത് മെത്തയ്ക്കടിയിലാണ് സൂക്ഷിച്ചിരുന്നതെന്നും പൗനെല്‍ പൊലീസിനോട് സമ്മതിച്ചതായി കോടതി രേഖകളില്‍ പറയുന്നു.
തോക്ക് എവിടെയാണെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും, മുമ്പും അത് പുറത്തെടുത്ത് കൈകാര്യം ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

മിസൗറി ചില്‍ഡ്രന്‍സ് ഡിവിഷന്റെ സംരക്ഷണയിലാണ് നിലവില്‍ 10 വയസുകാരന്‍. മാനസികാരോഗ്യ പരിശോധനയ്ക്കായി കുട്ടിയെ പ്രവേശിപ്പിച്ചതായി മിസൗറിയിലെ 22-ാം ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതി അറിയിച്ചു.മിസൗറി നിയമപ്രകാരം 12 വയസില്‍ താഴെയുള്ള കുട്ടികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ 10 വയസുകാരന്റെ കേസ് 22-ാം ജുഡീഷ്യല്‍ സര്‍ക്യൂട്ട് കോടതിയുടെ ജുവനൈല്‍ ഡിവിഷനിലാണ് പരിഗണിക്കുക.

Murder of sister’s seven-month-old baby: Murder charge slapped on 10-year-old boy.

Share Email
Top