ടെന്നസി: മെംഫിസില്‍ നാഷ്്ണല്‍ ഗാര്‍ഡിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ടെന്നസി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. 20 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയായ ടെന്നസി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (ഠആക) അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന്, അമേരിക്കന്‍ നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ച ട്രംപ് ഭരണകൂടത്തിന്റെ നയത്തെക്കുറിച്ചുള്ള ചര്‍ച്ച വ്യാപകമായി.
ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. തോക്കുമായി ഒരാള്‍ പ്രദേശത്ത് വെടിയുതിര്‍ക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് മെംഫിസ് പൊലീസിനൊപ്പം നാഷണല്‍ ഗാര്‍ഡ് സംഘവും സ്ഥലത്തെത്തിയതായി ടിബിഐ അറിയിച്ചു.സൈനീകര്‍ക്കു നേരെ 20 കാരനായ ടൈറിന്‍ ജോണ്‍സണ്‍ തോക്ക് ചൂണ്ടിയതിനെ തുടര്‍ന്നാണ് അവര്‍ വെടിയുതിര്‍ന്നതെന്ന് മെംഫിസ് പൊലീസ് അറിയിച്ചു. വെടിയേറ്റ ജോണ്‍സണ്‍ സംഭവസ്ഥലത്തുവെച്ച് മരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ടെന്നസി നാഷണല്‍ ഗാര്‍ഡും തയ്യാറായില്ല.നിലവില്‍ മെംഫിസില്‍ 1,472 നാഷണല്‍ ഗാര്‍ഡ് സൈനികരും ന്യൂ ഓര്‍ലന്‍സില്‍ 120 പേരും വിന്യസിച്ചിരിക്കുകയാണ്. ഏറ്റവും വലിയ സൈനിക വിന്യാസം വാഷിങ്ടണ്‍ ഡി.സിയിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം ഏകദേശം 5,000 നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ അവിടെ സേവനമനുഷ്ഠിക്കുന്നുണ്ട്. യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മെംഫിസ് മേയര്‍ പോള്‍ യങ്, അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കി.
National Guard recruit killed in Memphis: Tennessee authorities announce investigation.
















