pulimoottil

പാലാ നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ്, അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

പാലാ നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ്, അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി
Share Email

പാലാ നഗരസഭ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവന്റെ നേതൃത്വത്തിൽ നോട്ടീസ് കൈമാറിയത്. എൽഡിഎഫിലെ കേരള കോൺഗ്രസ് (എം), സിപിഎം കൗൺസിലർമാർ അവിശ്വാസപ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. യുഡിഎഫിൽ ആഭ്യന്തര തർക്കങ്ങളും ഭരണപ്രതിസന്ധിയും രൂക്ഷമായതിന് പിന്നാലെയാണ് പ്രതിപക്ഷം പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് നിലവിലെ സാഹചര്യത്തിൽ രാഷ്ട്രീയ ധാർമികത മുൻനിർത്തിയാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപടവൻ വ്യക്തമാക്കി. ഭരണസമിതിയിലുള്ള സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കഴിഞ്ഞ ആഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭയിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിതുറന്ന് പ്രതിപക്ഷം അവിശ്വാസപ്രമേയം ഉന്നയിച്ചിരിക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top