ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്തിവരുന്ന ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച വൈവിധ്യമായ പരിപാടികളോടെ നടത്തപ്പെടുന്നു. ഈ വർഷത്തെ ചടങ്ങുകളിൽ വത്തിക്കാനിലെ മതാന്തര സംവാദങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവനും മാർപ്പാപ്പായുടെ യാത്രകളുടെ കോർഡിനേറ്ററും മലയാളിയും ആയ കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് മുഖ്യ അതിഥി ആയി പങ്കെടുക്കും.
മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ഇടവകദിനം 2026 ജൂലൈ 12 ഞായറാഴ്ച
July 7, 2026 9:51 pm

















