വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപം കഴിഞ്ഞ മാസം നടന്ന യു എഫ് സി മത്സരത്തിനിടെ ആക്രമണം നടത്താൽ നീക്കമുണ്ടായെന്ന കേസിൽ എട്ടു പേർക്കെതിരെ കുറ്റപത്രം. ഫെഡറൽ പ്രോസിക്യൂട്ടർമാരാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ നീതിന്യായ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഡ്രോണുകൾ ഉപയോഗിച്ച് ശ്രദ്ധ തിരിക്കാനും ആളുകളെ സ്നൈപ്പർമാരെ ഉപയോഗിച്ച് ആക്രമിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതി.
സംഭവം നടക്കാനിരുന്ന വാരാന്ത്യത്തിൽ അഞ്ച് പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അടുത്ത ആഴ്ചയിൽ രണ്ടുപേരെ കൂടി ഈ കേസുമായി ബന്ധപ്പെട്ട് പിടികൂടി.
വ്യാഴാഴ്ച പുറത്തുവിട്ട കുറ്റപത്രത്തിൽ എട്ടാമത്തെ പ്രതിയായി വെസ്റ്റ് വിർജീനിയയിലെ ചാപ്മൻവില്ലെ സ്വദേശിയായ 21-കാരനായ ചാൻഡ്ലർ ഡി. സ്കാഗ്സിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിൽ സ്നൈപ്പർമാരിൽ ഒരാളാകാനായിരുന്നു അദ്ദേഹത്തിന് ചുമതല നൽകിയിരുന്നതെന്നാണ് നീതിന്യായ വകുപ്പിന്റെ ആരോപണം.
ഒഹായോയിലെ ഡാൻവിൽ സ്വദേശിയായ 19-കാരൻ ടൈസൻ പ്രോപ്പർ എന്ന മറ്റൊരു സഹപ്രതിക്കൊപ്പമാണ് സ്കാഗ്സ് വാഷിങ്ടൺ ഡി.സിയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. എന്നാൽ ഫെഡറൽ അധികൃതർ പ്രോപ്പറിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സ്കാഗ്സിനും മറ്റ് ഗൂഢാലോചനാ അംഗങ്ങൾക്കും അദ്ദേഹവുമായി ബന്ധം നഷ്ടപ്പെട്ടു.
പ്രോപ്പറുമായി ബന്ധം നഷ്ടമായ ശേഷവും സ്കാഗ്സ് വാഷിങ്ടൺ ഡി.സിയിലേക്ക് പോകാൻ പദ്ധതി തയ്യാറാക്കിയെന്നും ആക്രമണം നടത്താനുള്ള നീക്കം തുടർന്നും പ്രകടിപ്പിച്ചി രുന്നെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. സ്കാഗ്സിനെ പിന്നീട് വെസ്റ്റ് വിർജീനിയയിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
Plot to attack during UFC event at the White House: Eight people charged.















