swayamvara
pulimoottil

വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്

നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ്. ആലപ്പുഴ മാവേലിക്കര പോലീസ് ആണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശപ്രകാരം കേസെടുത്തത്. തഴക്കര സ്വദേശിയുടെ പരാതിയിലാണ് നടപടി.കഴിഞ്ഞവർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം പരാതിക്കാരൻ്റെ ഫോൺ നമ്പറും ചേർത്ത് വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.ഇതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്. സോഷ്യൽ മീഡിയയിലെ വിവാദ നടപടികളുടെ പേരിൽ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ആളാണ് വിനായകൻ.

Share Email
Top