pulimoottil

മോദിയുടെ വാക്കുകൾക്ക് പുതിൻ വിലകൽപ്പിക്കുന്നു; റഷ്യ-യുക്രൈൻ ചർച്ചകളിൽ ഇന്ത്യയുടെ പങ്കിനെ പുകഴ്ത്തി പോളിഷ് മന്ത്രി

മോദിയുടെ വാക്കുകൾക്ക് പുതിൻ വിലകൽപ്പിക്കുന്നു; റഷ്യ-യുക്രൈൻ ചർച്ചകളിൽ ഇന്ത്യയുടെ പങ്കിനെ പുകഴ്ത്തി പോളിഷ് മന്ത്രി

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വലിയ വില നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന രാഷ്ട്രതന്ത്രജ്ഞനായ മോദിക്ക് റഷ്യയെ സ്വാധീനിക്കാൻ സവിശേഷമായ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുമായി ഇന്ത്യക്ക് ദീർഘകാല ബന്ധമുണ്ടെന്നും റഷ്യൻ പ്രസിഡന്റിൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി മോദിയെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പോളിഷ് മന്ത്രി ചൂണ്ടിക്കാട്ടി. 2022-ന്റെ അവസാനത്തിൽ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ മോദിയുടെ ഇടപെടലിന് സാധിച്ചിരുന്നു. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പോളണ്ടും തമ്മിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ചതായും ബാർട്ടോസെവ്സ്കി വ്യക്തമാക്കി. കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് യുദ്ധത്തിന് ഫണ്ട് നൽകാൻ സഹായിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും പരസ്പര നിലപാടുകൾ മനസ്സിലാക്കിയതോടെ ഇനി ഇതൊരു തർക്കവിഷയമല്ലെന്നും അദ്ദേഹം സപഷ്ടമാക്കി.

Share Email
LATEST excelnclexrn
More Articles
Top