pulimoottil

പടിഞ്ഞാറന്‍ യൂറോപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്: ഫ്രാന്‍സില്‍ കാട്ടുതീ രൂക്ഷം

പടിഞ്ഞാറന്‍ യൂറോപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്: ഫ്രാന്‍സില്‍ കാട്ടുതീ രൂക്ഷം

പാരീസ്: പടിഞ്ഞാറന്‍ യൂറോപ്പ് കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ചൂടിലൂടെ. ഈ മേഖലയില്‍ ജൂണ്‍ മാസത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തിയതെന്നു കാലാവസ്ഥാ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. റിക്കാര്‍ഡ് ചൂടിനു പിന്നാലെ ഫ്രാന്‍സില്‍ വ്യാപകമായ കാട്ടുതീയും റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലെ പിറിനീസ് മലനിരകളിലാണ് തീ പടരുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രിക്കുന്നതിനായുള്ള ശ്രമം തുടരുകയാണ്.

ജൂണില്‍ പടിഞ്ഞാറന്‍ യൂറോപ്പില്‍ അനുഭവപ്പെട്ട അതിശക്തമായ ഉഷ്ണതരംഗം നിരവധി രാജ്യങ്ങളിലെ താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയായി ജൂലൈയിലും കടുത്ത ചൂട് തുടരുന്നതിനിടെ ഫ്രാന്‍സ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കാട്ടുതീകള്‍ പടരുകയാണ്. സ്പാനിഷ് അതിര്‍ത്തിക്ക് സമീപമുള്ള തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ പടരുന്ന തീ ഇതിനകം 4,936 ഹെക്ടര്‍ (ഏകദേശം 12,000 ഏക്കര്‍) വനമേഖല നശിപ്പിച്ചതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. പിറിനീസ്-ഓറിയന്റാല്‍സ് മേഖലയിലെ 27 മുനിസിപ്പാലിറ്റികളില്‍ നിന്നായി കുറഞ്ഞത് 12,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചില പ്രദേശങ്ങളില്‍ തീയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് ഏതാനും കുടുംബങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഏകദേശം 2,200 പേര്‍ താമസിക്കുന്ന വിന്‍സാ നഗരവും സമീപത്തെ 11 ഗ്രാമങ്ങളും ഇപ്പോഴും ഒഴിപ്പിച്ച നിലയിലാണ്. സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിരവധി വീടുകളും വാഹനങ്ങളും കത്തിനശിച്ചതും വിശാലമായ വനപ്രദേശങ്ങള്‍ കരിഞ്ഞുകിടക്കുന്നതും കാണാം. അഗ്‌നിശമന വിമാനങ്ങള്‍ തീപിടിച്ച പ്രദേശങ്ങള്‍ക്ക് മുകളില്‍ പറന്ന് തീ നിയന്ത്രണത്തിനുള്ള പ്രത്യേക രാസവസ്തുക്കള്‍ തളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഫ്രാന്‍സിനെ സഹായിക്കാന്‍ സ്വീഡനില്‍ നിന്നും സൈപ്രസില്‍ നിന്നുമുള്ള അഗ്‌നിശമന വിമാനങ്ങള്‍ അയച്ചതായി യൂറോപ്യന്‍ യൂണിയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 450 അഗ്‌നിശമന സേനാംഗങ്ങള്‍ കരയിലും ആകാശത്തുമായി തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെ താപനിലയും മണിക്കൂറില്‍ 48 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയാണ്. കൂടാതെ 170 ജന്‍ഡാര്‍മര്‍മാരെയും (സുരക്ഷാസേനാംഗങ്ങള്‍) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെ തീ കൂടുതല്‍ വ്യാപിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതി ഉണ്ടായതായി വിലയിരുത്തുന്നു. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച താപനില 40.5 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തും 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു.രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലവില്‍ ഉയര്‍ന്ന അഗ്‌നിബാധാ മുന്നറിയിപ്പിലാണ്. കുറഞ്ഞത് 54 പ്രാദേശിക ഭരണവിഭാഗങ്ങളില്‍ ഉയര്‍ന്നതോ അതിതീവ്രമോ ആയ കാട്ടുതീ മുന്നറിയിപ്പ് തുടരുകയാണ

കോപ്പര്‍ണിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പുറത്തുവിട്ട കണക്കുകളനുസരിച്ച് 2026 ജൂണ്‍ പടിഞ്ഞാറന്‍ യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു. ‘2026 ജൂണ്‍ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് വീണ്ടും തെളിയിച്ചതായും പടിഞ്ഞാറന്‍ യൂറോപ്പ് ചരിത്രത്തിലെ ഏറ്റവും വലി ചൂടിലൂടെയാണ് കടന്നുപോയത്. ആഗോള സമുദ്രങ്ങളിലെ അസാധാരണമായ ചൂടും തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റ്‌സിലെ (ഋഇങണഎ) കാലാവസ്ഥാ വിഭാഗം മേധാവി സാമന്ത ബര്‍ഗസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ കാട്ടുതീ നിലവില്‍ ഫ്രാന്‍സിലെ പിറിനീസ് മലനിരകളിലാണ് പടരുന്നത്. ഇതേ തുടര്‍ന്നു സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ആരംഭിച്ച പ്രശസ്തമായ ടൂര്‍ ഡി ഫ്രാന്‍സ് സൈക്ലിങ് മത്സരത്തിന്റെ പാതയോരത്ത് കാണികളെ പ്രവേശിപ്പിക്കുന്നത് സംഘാടകര്‍ നിരോധിച്ചു.

‘പിറിനീസ്-ഓറിയന്റാല്‍സ് മേഖലയിലെ വന്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനയും സുരക്ഷാസേനയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും വന്‍തോതില്‍ വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെയും സ്വത്തിന്റെയും പ്രകൃതിയുടെയും സംരക്ഷണമാണ് ഏറ്റവും പ്രധാന്യം,’ സംഘാടകര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Record-breaking heat in Western Europe: Wildfires rage in France.

Share Email
Top