pulimoottil

ബലോഗന്റെ ചുവപ്പ്കാര്‍ഡ് പിന്‍വലിക്കാന്‍ ട്രംപ് ഫിഫയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു

ബലോഗന്റെ ചുവപ്പ്കാര്‍ഡ് പിന്‍വലിക്കാന്‍ ട്രംപ് ഫിഫയോട് ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഫു്ടബോള്‍ താരം ഫൊലാറിന്‍ ബലോഗന് ലഭിച്ച ചുവപ്പ് കാര്‍ഡ് പിന്‍വലിപ്പിക്കാനായി ട്രംപ് ഇടപെട്ടതായി റിപ്പോര്‍ട്ട്. ബലോഗന്റെ ചുവപ്പ് കാര്‍ഡ് വിലക്ക് പുനഃപരിശോധിക്കാന്‍ ട്രംപ് ഫിഫ അധ്യക്ഷനോട് ആവശ്യപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബലോഗന് നല്കിയ ചുവപ്പ് കാര്‍ഡ് വിലക്ക് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയെ നേരിട്ട് വിളിച്ചുവെന്ന് വിഷയവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ഫിഫയുടെ ചുവപ്പുകാര്‍ഡ് വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് ബെല്‍ജിയത്തിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍മത്സരത്തില്‍ തിങ്കളാഴ്ച കളിക്കാന്‍ അര്‍ഹത ലഭിച്ചു. ഒരു മത്സരത്തിനുള്ള വിലക്കാണ് താല്‍ക്കാലികമായി മരവിപ്പിച്ചത്.ട്രംപും ഇന്‍ഫാന്റിനോയും തമ്മിലുള്ള ഫോണ്‍സംഭാഷണം കഴിഞ്ഞ ആഴ്ചയാണ് നടന്നതെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. .ജൂലൈ ഒന്നിന് ബോസ്‌നിയ-ഹെര്‍സഗോവിനയ്ക്കെതിരായ ലോകകപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എതിര്‍ ടീമിലെ താരത്തനെ ഫൗള്‍ തുടര്‍ന്നാണ് ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതോടെ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താകുകയും അടുത്ത മത്സരത്തില്‍ സ്വമേധയാ വിലക്ക് നേരിടുകയും ചെയ്തു.അന്ന് റഫറിയുടെ തീരുമാനം അന്തിമമാണെന്നും അത് റദ്ദാക്കാനോ അപ്പീല്‍ ചെയ്യാനോ സാധിക്കില്ലെന്നും ഫിഫ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഞായറാഴ്ച പുറത്തിറക്കിയ പുതിയ വിശദീകരണത്തില്‍, പ്രൊബേഷണറി കാലയളവിനിടെ സമാന സ്വഭാവവും ഗുരുതരത്വവുമുള്ള മറ്റൊരു നിയമലംഘനം ബലോഗന്‍ നടത്തിയാല്‍ നിലവില്‍ മരവിപ്പിച്ച വിലക്ക് വീണ്ടും പ്രാബല്യത്തില്‍ വരുമെന്നും, പുതിയ കുറ്റത്തിന് ലഭിക്കുന്ന ശിക്ഷയ്ക്ക് പുറമെയായിരിക്കും ആ വിലക്കും നടപ്പാക്കുകയെന്നും ഫിഫ അറിയിച്ചു.

അതേസമയം, ബലോഗനെ ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ കളിക്കാന്‍ അനുവദിച്ച ഫിഫയുടെ തീരുമാനത്തില്‍ അത്ഭുതവും നിരാശയും രേഖപ്പെടുത്തി റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തെത്തി.ഫിഫയുടെ അച്ചടക്കച്ചട്ടപ്രകാരം ചുവപ്പ് കാര്‍ഡ് ലഭിച്ചാല്‍ അടുത്ത മത്സരത്തില്‍ സ്വമേധയാ വിലക്ക് ലഭിക്കണമെന്നാണ് വ്യക്തമായി പറയുന്നത്. ഈ ലോകകപ്പില്‍ മുമ്പ് ലഭിച്ച എല്ലാ ചുവപ്പ് കാര്‍ഡുകളുടെയും കാര്യത്തില്‍ ഇതേ ചട്ടമാണ് പാലിച്ചിരുന്നത്,’ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Reports that Trump asked FIFA to rescind Balogun’s red card are sparking discussion.

Share Email
Top