ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ സാല്‍സ ഓണ്‍ സെന്റ് ക്ലെയര്‍ ആഘോഷത്തി നിടെയു ണ്ടാ യ വെടിവെയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കിയതായി അറിയിച്ചു. വെടിവെപ്പിന് ഉത്തരവാദികളായ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 8.12-ഓടെ സെന്റ് ക്ലെയര്‍ അവന്യൂ വെസ്റ്റും ആര്‍ലിംഗ്ടണ്‍ അവന്യൂവും സംഗമിക്കുന്ന പ്രദേശത്താണ് വെടിവെയ്പ് ഉണ്ടായത്. ആറുപേര്‍ക്കാണ് വെടിയേറ്റതെന്നും ഇതില്‍ രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചതായും ടൊറന്റോ പൊലീസ് അറിയിച്ചു.
അന്വേഷണം തുടരുന്നതിനാല്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം തുടരുകയാണെന്നും പൊതുജനങ്ങള്‍ ആ ഭാഗത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Shooting during ‘Salsa on St. Clair’ festival in Toronto: Two killed.
















