ലോസ് ഏഞ്ചല്‍സ്: ബല്‍ജിയത്തെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പെയിന്‍ ലോകകപ്പ് സെമിയില്‍. സെമീഫൈനലില്‍ ഫ്രാന്‍സാണ് സ്‌പെയിനിന്റെ എതിരാളി. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിന്റെ ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ആശ്വാസ ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായിരുന്നു.
മത്സരത്തിന്റെ 30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന്‍ ലീഡ് നേടിയത്. ഡാനി ഓള്‍മോയുടെ മികച്ച ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടുവ തടഞ്ഞിട്ടു. പന്ത് നേരെ എത്തിയത് ഫാബിയന്‍ റൂയിസിന്റെ മുന്നിലേക്ക് . ശരവേഗത്തില്‍ അത് മനോഹരമായി റൂയിസി വലയിലെത്തിച്ചു. പത്തു മിനിറ്റിനുള്ളില്‍ ബല്‍ജി.യം തിരിച്ചടിച്ചു. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്‍കിയ മനോഹരമായ ഹെഡ് ചെയ്ത് പോസറ്റില്‍ നിക്ഷേപിച്ച് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിലാണ് സ്പെയിനിന്റെ ഈ അപ്രതീക്ഷിത മുന്നേറ്റം. ബോക്സിന് പുറത്തുനിന്ന് പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് തടയുന്നതില്‍ ബെല്‍ജിയത്തിന്റെ പകരക്കാരന്‍ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സിന് പിഴക്കുകയായിരുന്നു. ലാമെന്‍സിന്റെ കൈകളില്‍ നിന്ന് വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണ്ണായക ഗോള്‍ സ്വന്തമാക്കുന്നത്
Spain reach semi-finals after defeating Belgium; France to face Spain in the semi-final.
















