pulimoottil

ന്യൂയോര്‍ക്കിലെ കോണി ഐലന്‍ഡില്‍ വെടിവെയ്പ്: നാലു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്കിലെ കോണി ഐലന്‍ഡില്‍ വെടിവെയ്പ്: നാലു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലിനിലെ കോണി ഐലന്‍ഡില്‍ മുഖംമൂടി ധരിച്ചെത്തിയ ആള്‍ നടത്തിയ വെടിവെയ്പില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ എട്ടി പേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബം നടത്തിയ ആഘോഷപരിപാടിക്കിടെയാണ മുഖംമൂടിധരിച്ചെത്തിയ ആള്‍ ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ന്യൂയോര്‍ക്ക് പൊലീസ് കമ്മിഷണര്‍ ജെസിക്ക ടിഷ് ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ നഗരത്തില്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഒരിക്കലും അനുവദിക്കപ്പെടില്ലെന്നും ശക്തമായ അന്വേഷണം നടത്തി പ്രതിക്കെതിരേ നടപടി സ്വീകരിക്കുമെന്നും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്രാന്‍ മംദാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരിക്കേറ്റവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതോടൊപ്പം, ഓരോ കുടുംബങ്ങളുടേയുപം ആഘോഷവും സുരക്ഷിതമാക്കാനും ഓരോ അവധിദിനവും സന്തോഷകരവുമായ ഒരു നഗരം സൃഷ്ടിക്കാനുള്ള പ്രതിബദ്ധത അധികാരികള്‍ക്കുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിയേറ്റവരില്‍ നാലുകുട്ടികള്‍ ആറുമുതല്‍ 14 വയസ് വരെ പ്രായമുള്ളവരാണ്. 37 വയസും 33 വയസുമുളള യുവാക്കളും 25 വയസും 21 വയസുമുളള യുവതികളുമാണ് വെടിയേറ്റ മറ്റുള്ളവര്‍. പരിക്കേറ്റ ഏഴ് പേരുടെയും നില ഗുരുതരമല്ല. എന്നാല്‍ 21 വയസ്സുള്ള യുവതിക്ക് നെഞ്ചില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും അവര്‍ അറിയിച്ചു.

ശനിയാഴ്ച രാത്രി 10.37-ഓടെയാണ് വെസ്റ്റ് 30-ാം സ്ട്രീറ്റും സര്‍ഫ് അവന്യൂവും ചേരുന്ന ഭാഗത്തെ ഒരു വസതിയുടെ മുറ്റത്ത് വെടിവെപ്പ് നടന്നത്. കോണി ഐലന്‍ഡിലെ പ്രശസ്തമായ റീഗല്‍മാന്‍ ബോര്‍ഡ്വോക്കില്‍ നിന്ന് രണ്ട് ബ്ലോക്കില്‍ താഴെ മാത്രം അകലെയായിരുന്നു സംഭവം.’പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പ്രകാരം, കുടുംബ ബാര്‍ബിക്യ ആഘോഷം പുരോഗമിക്കുകയായിരുന്ന മുറ്റത്തേക്ക് സര്‍ഫ് അവന്യൂവിന് സമീപമുള്ള വേലിക്കരികിലൂടെ കറുത്ത വസ്ത്രവും കറുത്ത സ്‌കി മാസ്‌കും ധരിച്ച അജ്ഞാതന്‍ എത്തി നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു,വെടിവെപ്പിന് മുമ്പ് ബാര്‍ബിക്യൂവില്‍ പങ്കെടുത്തവരും പ്രതിയും തമ്മില്‍ തര്‍ക്കമോ ഏറ്റുമുട്ടലോ ഉണ്ടായിരുന്നതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി

suspect sought in shooting that left 8 people, including 4 children, wounded in Brooklyn’s Coney’s Island: NYPD

Share Email
LATEST excelnclexrn
More Articles
Top