pulimoottil

എംബാപയുടെ ഡബില്‍ പ്രഹരത്തില്‍ സ്വീഡന്‍ തറപറ്റി: ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

എംബാപയുടെ ഡബില്‍ പ്രഹരത്തില്‍ സ്വീഡന്‍ തറപറ്റി: ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ഫ്രാന്‍സിന്റെ സുവര്‍ണ പാദം കിലിയന്‍ എംബാപെയുടെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ സ്വീഡനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പരാജയപപെടുത്തി ഫ്രാന്‍സ് ഫിഫാ ലോലകപ്പ് പ്രീ ക്വാര്‍ട്ടറില്‍. കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോളുകളും ബ്രാഡ്‌ലി ബാര്‍ക്കോളയുടെ ഗോളുമാണ് ഫ്രാന്‍സിന മിന്നും വിജയം സമ്മാനിച്ചത്. ഫ്രഞ്ച് ആക്രമണത്തെ തടഞ്ഞുനിര്‍ത്താന്‍ സ്വീഡിഷ് ഗോള്‍കീപ്പര്‍ ജേക്കബ് സെറ്റര്‍സ്റ്റോം കഠിനപ്രയത്‌നം നടത്തിയെങ്കിലും ആദ്യപകുതിയുടെ അവസാന നിമിഷം സ്വീഡിഷ് പ്രതിരോധം ഫ്രാന്‍സ് തകര്‍ത്തു.

45ാം മിനിറ്റില്‍ എംബാപ്പെ കിടിലന്‍ ഷോട്ട് ഡ്വീഡിഷ് വല കുലുക്കി. കളിയുടെ 55-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബാര്‍ക്കോളയിലൂടെ ഫ്രാന്‍സ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൈക്കല്‍ ഒലീസ് നല്‍കിയ പാസ് ബാര്‍ക്കോള അനായാസം ഗോളിലേക്ക് തൊടുക്കുകയായിരുന്നു. തുടര്‍ന്നും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ഫ്രാന്‍സ്, 74-ാം മിനിറ്റില്‍ എംബാപ്പെയുടെ രണ്ടാം ഗോളിലൂടെ വിജയം ഉറപ്പിച്ചു. ഒലീസ് നല്‍കിയ പാസ് കൃത്യമായി വലയിലെത്തിച്ച എംബാപ്പെ, ഇത്തവണത്തെ ലോകകപ്പിലെ തന്റെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ത്തി. ഈ ലോകകപ്പില്‍ ലയണല്‍ മെസിക്കൊപ്പം ഗോള്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ എംബാപ്പെ.

അലക്സാണ്ടര്‍ ഇസാക്ക്, വിക്ടര്‍ ഗ്യോക്കറെസ് തുടങ്ങിയ മികച്ച മുന്നേറ്റനിര താരങ്ങള്‍ ഉണ്ടായിട്ടും സ്വീഡന് ഫ്രഞ്ച് പ്രതിരോധത്തെ മറികടക്കാനായില്ല. ലോകകപ്പിലെ ശക്തരായ ടീമുകളില്‍ ഒന്നായി ഫ്രാന്‍സ് മുന്നേറുമ്പോള്‍, സ്വീഡന്‍ നിരാശയോടെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വെയാണ് ഫ്രാന്‍സിന്റെ എതിരാളി.

Sweden crushed by Mbappe’s double: France in the pre-quarters

Share Email
LATEST excelnclexrn
Top