പിന്റോ കണ്ണംപള്ളി
വാഷിംഗ്ടണ്‍ ഡിസി: വിദ്യാഭ്യാസത്തിനും മികച്ചഭാവിക്കുമായി അമേരിക്കയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ ദുരൂഹസാഹചര്യങ്ങളില്‍ കാണാതാകുന്ന വാര്‍ത്തകള്‍ പ്രവാസലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുത്. പഠനഭാരത്തില്‍ നിന്നുള്ള മോചനമായി അമേരിക്കന്‍ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കുന്ന ‘സ്പ്രിംഗ് ബ്രേക്കുകള്‍’ പലപ്പോഴും വലിയദുരന്തങ്ങളിലാണ് കലാശിക്കുത്.അമേരിക്കന്‍ സ്പ്രിംഗ് ബ്രേക്ക് എന്നത് അമേരിക്കയിലെ വിദ്യാലയങ്ങളിലും സര്‍വ്വകലാശാലകളിലും മാര്‍ച്ച് മുതല്‍ഏപ്രില്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന ഒരു അവധി ക്കാലമാണ്. പഠനഭാരത്തില്‍ നിന്നും താല്‍ക്കാലികമായി മോചനം നേടി വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം ലഭിക്കുന്നു. എങ്കിലും, ഈ കാലയളവ് ഇപ്പോള്‍ കോളേജ്‌വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും പ്രചാരമുള്ള ഒരു ആഘോഷമായി മാറിയിരിക്കു ന്നു.വിദ്യാര്‍ ത്ഥികള്‍ ദുരൂഹസാഹചര്യങ്ങളില്‍കാണാതാകുന്ന വാര്‍ത്തകള്‍ പ്രവാസലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഠനഭാരത്തില്‍ നിന്നുള്ളമോചനമായി അമേരിക്കന്‍ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കുന്ന ‘സ്പ്രിംഗ്‌ബ്രേക്കുകള്‍’ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്.
1936-ല്‍ ഫ്‌ലോറിഡയിലെ ഫോര്‍ട്ട്്‌ലോഡര്‍ഡേലില്‍ ഒരു നീന്തല്‍ പരിശീലകന്‍തന്റെ ടീമിനെപരിശീലനത്തിനു കൊണ്ടുപോയതാണ് ഈ രീതിയുടെ തുടക്കം. പിന്നീട് ഇത് മറ്റ് സ്‌കൂളുകളിലേക്കും വ്യാപിക്കുകയും അമേരിക്കന്‍ ടൂറിസംമേഖലയിലെ വലിയൊരു പ്രതിഭാസമായിമാറുകയും ചെയ്തുതു. ഫ്‌ലോറിഡയിലെ പനാമ സിറ്റി ബീച്ച്, ടെക്സസിലെ സൗത്ത് പാഡ്രൈ ഐലന്‍ഡ്, മെക്സിക്കോയിലെകാന്‍കുന്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇതിനായി വിദ്യാര്‍ത്ഥികള്‍ കൂടുതലായുംതിരഞ്ഞെടുക്കാറുള്ളത്. ഓരോവിദ്യാലയങ്ങളും അവരവരുടെ സമയക്രമം സ്വതന്ത്രമായി തീരുമാനിക്കുതിനാല്‍ ഈ അവധി ദിവസങ്ങളില്‍ വ്യത്യാസം വരാറുണ്ട്.മാധ്യമങ്ങളും സിനിമകളും സ്പ്രിംഗ് ബ്രേക്കിനെ അമേരിക്കന്‍ കോളേജ് ജീവിതത്തിന്റെ ഭാഗമായുള്ള ഒരുആഘോഷമായി ഉയര്‍ത്തിക്കാട്ടാറുണ്ട്.മിടുക്കരായ പല ഇന്ത്യന്‍-മലയാളിവിദ്യാര്‍ത്ഥികള്‍ക്കും ഈ ആഘോഷങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെടുകയോ അവരെ എന്നെന്നേക്കുമായി കാണാതാകുകയോ ചെയ്തിട്ടുണ്ട്. തീവ്രമായ പഠനഭാരവും വിദേശരാജ്യത്തെ ഏകാന്തതയുംസൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്നുള്ള മോചനമായാണ് പലരും ഇത്തരം അവധിക്കാല യാത്രകളെ കാണുത്.എന്നാല്‍ യാഥാര്‍ത്ഥ്യബോധം നഷ്ടപ്പെടുന്ന ഈ യാത്രകളില്‍ പലരും ചെന്നുവീഴുത് തിരിച്ചുവരാനാകാത്ത ഇരുട്ടിലേക്കാണ്.ഈ വിഷയം ഏതാനും കുട്ടികളില്‍ മാത്രംഒതുങ്ങിനില്‍ക്കു ഒന്നല്ല, മറിച്ച് ലക്ഷക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും ലഹരിയുടെയും തെറ്റായകൂട്ടുകെട്ടുകളുടെ ഇരകളാകുത്.
അമേരിക്കന്‍ സ്പ്രിംഗ് ബ്രേക്കുകളുടെചരിത്രം പരിശോധിച്ചാല്‍ നിരവധിവിദ്യാര്‍ത്ഥികള്‍ കാണാതായതിന്റെ നടുക്കുന്ന വിവരങ്ങള്‍ ലഭിക്കും. 2014-ല്‍ ഫ്‌ലോറിഡയിലെ പനാമ സിറ്റി ബീച്ചില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ റെനി ജോസ് എന്ന മലയാളി യുവാവിനെ കാണാതായ സംഭവം ഇതിനൊരു ഉദാഹരണമാണ്.സുഹൃത്തുക്കള്‍ക്കൊപ്പം പോയ റെനിയുടെ വസ്ത്രങ്ങളും ഫോണും പിന്നീട് ഒരു ചവറ്റുകുട്ടയില്‍ നിന്നും ലഭിച്ചിരുന്നു. എല്‍.എസ്.ഡി പോലെയുള്ള വീര്യം കൂടിയ ലഹരിമരുന്നുകളുടെ ഉപയോഗമാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക്കാരണമാകുത്. ദശാബ്ദമൊന്നു കഴിഞ്ഞിട്ടും ഈ കേസ് ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി തുടരുന്നു. പനാമ സിറ്റി പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്പ്രിംഗ് ബ്രേക്ക് സമയങ്ങളിലെ അവസ്ഥനേരില്‍ കണ്ടവര്‍ക്ക് അവിടെ നടക്കുകാര്യങ്ങള്‍ എത്രത്തോളം ഭയാനകമാണെ് മനസ്സി ലാകും. അമേരിക്കന്‍ പാര്‍ട്ടി കള്‍ച്ചറിന്റെ പേരില്‍, ലഹരിമാഫിയയുടെ വലയില്‍ പെട്ട് യുവതീയുവാക്കള്‍ സ്വബോധം നഷ്ടപ്പെട്ട് അപകടങ്ങളില്‍ ചെന്നു ചാടുത് അവിടെ ഒരു സാധാരണ കാഴ്ചയാണ്. അടുത്തിടെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍സില്‍ സ്പ്രിംഗ് ബ്രേക്കിന് പോയ സദീക്ഷ കോനങ്കി എന്ന ഇരുപതുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ സമാനമായസാഹചര്യത്തില്‍ കാണാതായത് ഈ
പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നു.
മുതിര്‍വരുടെ യാതൊരുനിയന്ത്രണവുമില്ലാത്ത ഇത്തരം യാത്രകളില്‍ ഒരു ചെറിയ അബദ്ധം മതി ജീവന്‍ നഷ്ടപ്പെടാന്‍. സമപ്രായക്കാരുടെ സമ്മര്‍ദ്ദം അഥവാ പിയര്‍ പ്രഷര്‍ ആണ് പ്രധാനമായും പലരെയും ഇത്തരം കെണികളില്‍ വീഴ്ത്തുന്നത്. താന്‍ മറ്റുള്ളവരില്‍ നിന്നു ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം കാരണം സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പുതിയ ലഹരികള്‍ പരീക്ഷിക്കാന്‍ മിക്കവരുംതയ്യാറാകുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍
സുലഭമായ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടുത്തമാനസിക വിഭ്രാന്തിക്കും, സ്ഥലകാലബോധംനഷ്ടപ്പെടുതിനും കാരണമാകുന്നു.ലഹരിയുടെ മത്തില്‍ രാത്രി വൈകി കടലില്‍ ഇറങ്ങുതുപോലുള്ള സാഹസികതകളോടുള്ള ഭ്രമവും,അപരിചിതരായ ആളുകള്‍ക്കൊപ്പംപോകുന്നതും പല ദുരന്തങ്ങള്‍ക്കുംവഴിവെക്കുന്നു. വിദേശത്ത് സ്വന്തമായിജീവിക്കാന്‍ തുടങ്ങുന്നതിന്റെ സ്വാതന്ത്ര്യം പലപ്പോഴും അതിരുവിടുന്നതാണ് ഇത്തരം
സന്ദര്‍ഭങ്ങളില്‍ കാണാനാകുത്.
ഇവിടുത്തെ സാമൂഹിക സാഹചര്യങ്ങള്‍ പലമാതാപിതാക്കളെയും അങ്ങേയറ്റം നിസ്സഹായരാക്കുന്നുു. പതിനാറ് വയസ്സ്‌കഴിഞ്ഞാല്‍ കുട്ടികളുടെ മേലുള്ള നിയന്ത്രണംനഷ്ടപ്പെടുന്നരീതിയാണ് പലസംസ്ഥാനങ്ങളിലും നിലനില്‍ക്കുത്. ഈപ്രായം മുതല്‍ ആരുമായും പോകാനുംഎവിടെയും താമസിക്കാനും അവര്‍ക്ക്‌നിയമപരമായ അവകാശമുള്ളതിനാല്‍ മാതാപിതാക്കള്‍ക്ക് മക്കളെ സംരക്ഷിക്കാന്‍ പരിമിതികളുണ്ട്. മുന്‍ ന്യൂജേഴ്സി ഗവര്‍ണര്‍ജോ കോര്‍സൈന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരുടെ വിയോഗം ഈഅപകടസാധ്യതയുടെ തീവ്രതവ്യക്തമാക്കുന്നു. ഈ സമ്പ്രദായത്തില്‍ വലിയമാറ്റങ്ങള്‍ അനിവാര്യമാണ്. മാതാപിതാക്കളുടെ അധികാരത്തെയും കുട്ടികളുടെ സുരക്ഷയെയും സംബന്ധിച്ച നിയമങ്ങളില്‍ പുനര്‍വിചിന്തനംനടത്തേണ്ടതുണ്ട്. കുട്ടികള്‍ ലഹരിയുടെയോ തെറ്റായകൂട്ടുകെട്ടുകളുടെ കെണിയില്‍വീഴുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക്അവരുടെ സ്വഭാവത്തിലുണ്ടാകു ചിലസൂക്ഷ്മമായ മാറ്റങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും.
അകാരണമായ ദേഷ്യം, വിഷാദം, കുടുംബാംഗങ്ങളില്‍ നിന്ന് ബോധപൂര്‍വ്വം അകലം പാലിക്കല്‍ എന്നിവ പ്രത്യേകംശ്രദ്ധിക്കേണ്ടതാണ്. ഇതിനുപുറമെ,ഉറക്കത്തിന്റെ സമയക്രമത്തിലുണ്ടാകുമാറ്റങ്ങള്‍, പഴയ സുഹൃത്തുക്കളെ ഒഴിവാക്കിപുതിയ രഹസ്യ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കല്‍, മുന്‍പ് താല്പര്യമുണ്ടായിരുന്ന കാര്യങ്ങളിലുള്ളമടുപ്പ് എന്നിവയും അപായസൂചനകളാണ്. കോളേജ് പ്രൊജക്റ്റുകളുടെയും മറ്റും പേര് പറഞ്ഞ് അനാവശ്യമായി കൂടുതല്‍ പണംചോദിക്കുതും ചെലവുകള്‍ സംബന്ധിച്ചവിവരങ്ങള്‍ മറച്ചുവെക്കുതും ഗൗരവമായികാണണം. മികച്ച നിലയില്‍ പഠിച്ചിരുന്ന കുട്ടികളുടെ ഗ്രേഡുകള്‍ പെട്ടെന്നു കുറയുന്നതും അവര്‍ നിരന്തരം കളങ്ങള്‍പറയുതും മാതാപിതാക്കള്‍ ജാഗ്രതയോടെനിരീക്ഷിക്കേണ്ടതുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കുടുംബതലത്തിലും സാമൂഹിക തലത്തിലും കൃത്യമായ ഇടപെടലുകള്‍ ആവശ്യമാണ്.അക്കാദമിക മികവിന് മാത്രം പ്രാധാന്യംനല്‍കുന്ന പരമ്പരാഗത രീതിയില്‍ നിന്നു മാറി കുട്ടികളുടെ മാനസികാരോഗ്യത്തിനും വൈകാരിക പിന്തുണയ്ക്കും മാതാപിതാക്കള്‍ മുന്‍ഗണന നല്‍കണം. അവരുമായി എപ്പോഴും സൗഹ്യദപരമായി ഇടപഴകുകയും, എന്ത് തെറ്റ് പറ്റിയാലും അത്തുറന്നു പറയാനുള്ള ഒരു സുരക്ഷിത ഇടമായി കുടുംബത്തെ മാറ്റുകയും വേണം.
അമേരിക്കന്‍ പാര്‍ട്ടി കകള്‍ച്ചറിലെഅപകടങ്ങളെക്കുറിച്ചും. ഒരു നിമിഷത്തെരസത്തിനായി ഉപയോഗിക്കുന്ന ലഹരിമരുന്നുകള്‍ എങ്ങനെ ജീവിതംതക ര്‍ക്കു മെും അവരെ മുന്‍കൂട്ടി പറഞ്ഞുമനസ്സിലാക്കേണ്ടതുണ്ട്. ദൂരയാത്രകളില്‍ സുരക്ഷയ്ക്കായിഫോണുകളില്‍ ലൊക്കേഷന്‍ ഷെയറിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുതും, ഒപ്പം പോകുന്ന സുഹൃത്തുക്കളുടെ വിവരങ്ങള്‍ശേഖരിച്ചുവെക്കുതും അത്യാവശ്യമാണ്.കുടുംബങ്ങള്‍ക്ക് പുറമെ നമ്മുടെ പ്രവാസസമൂഹത്തിനും സാംസ്‌കാരികസംഘടനകള്‍ക്കും ഇതില്‍ വലിയപങ്കുവഹിക്കാനുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി കമ്മ്യൂണിറ്റി തലത്തില്‍ബോധവല്‍ക്കരണ പരിപാടികള്‍സംഘടിപ്പിക്കുത് ഇത്തരം വിപത്തുകളെഒരു പരിധി വരെ തടയാന്‍ സഹായിക്കും.ഇതിനൊരു മികച്ച ഉദാഹരണമാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്കന്‍ റീജിയണ്‍(World Malayalee Council America Region) നേതൃത്വം നല്‍കി വെര്‍ച്വലായി സംഘടിപ്പിച്ച ‘ഹിഡന്‍ ഇന്‍ പ്ലെയിന്‍ സൈറ്റ്’ (Hidden in Plain Sight) പോലെയുള്ള പ്രശസ്തമായ ബോധവല്‍ക്കരണ പരിപാടികള്‍. ഈ പരിപാടികള്‍ പലതവണ വിജയകരമായി സംഘടിപ്പിക്കുകയും, നമ്മുടെ സമൂഹത്തിന് അത് വലിയൊരു പ്രയോജനമായി മാറുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ നേരത്തെ തിരിച്ചറിയാനും കൃത്യമായ സമയത്ത് ഇടപെടാനും മാതാപിതാക്കള്‍ക്ക് ഇത്തരം പരിപാടികള്‍ തീര്‍ച്ചയായും വലിയൊരു കണ്ണുതുറപ്പിക്കലായി മാറിയിട്ടുണ്ട്യ വ്യക്തികളും കുടുംബങ്ങളും ഇത്തരം പ്രവാസി സംഘടനകളും ഒരുമിച്ച് ചേര്‍ന്ന് ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വലിയ ദുരന്തങ്ങളില്‍ നിന്നും നമ്മുടെ യുവതലമുറയെ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കൂ.
കേരളത്തിലും ലഹരിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമായി മുന്നോട്ട് പോവുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍, ലഹരി ഉപയോഗം പൂര്‍ണ്ണമായും തുടച്ചുനീക്കുതിനായി ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുത് ഏറെ അഭിനന്ദനാര്‍ഹമാണ്. ലഹരിക്കെതിരായ ഈ കൂട്ടായ ശ്രമങ്ങള്‍ വലിയൊരു മാറ്റത്തിന് തുടക്കമിടുമെന്നതില്‍ സംശയമില്ല.
ഓര്‍ക്കുക, നിങ്ങളുടെ മക്കളുടെ സുരക്ഷ ഒരു യാദൃശ്ചികതയല്ല, അത് നിങ്ങളുടെ ജാഗ്രതയുടെ പ്രതിഫലനമാണ്.
The Great Tragedy of American Spring Breaks: Lives Lost in the Abyssal Depths of Substance Abuse
















