വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ പുതിയ വിസാ നയം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകും. വിദ്യാര്‍ഥി വീസയുടേയും എക്‌സ്‌ചേഞ്ച് വിസയുടെയും കാലാവധി നാല് വര്‍ഷമാക്കി ചുരുക്കിയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. വിദ്യാര്‍ഥി വീസയി ല്‍ അമേരിക്കയിലെത്തുന്നവരില്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഉള്ള കോഴ്‌സുകള്‍ക്ക് എക്സ്റ്റന്‍ഷന്‍ നല്‍കേണ്ടി വരും. പുതിയ നിയമപ്രകാരം ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തിലധികം അമേരിക്കയില്‍ കഴിയാന്‍ സാധിക്കില്ല. ഇതിനായുള്ള അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ മാറുന്നതിനും മറ്റ് സര്‍വകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാന്‍സ്ഫര്‍ വാങ്ങുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ സ്റ്റുഡന്റ് വീസകള്‍ക്ക് കാലാവധി നീട്ടിനല്‍കാനുള്ള അധികാരം അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ പുതിയ പരിഷ്‌കരണത്തോടെ ഇനുമുതല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ സാധിക്കും. സെപ്റ്റംബര്‍ മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
മുന്‍പ് എഫ്വണ്‍, ജെ വണ്‍ വിസകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്‌സ് പൂര്‍ത്തിയാകുന്നത് വരെ യുഎസില്‍ തുടരാമായിരുന്നു. ഇനി മുതല്‍ ഇതിന് സമയപരിധിയുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുന്‍പ് 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. ഗ്രേസ് പിരീഡ് 30 ദിവസമായി ചുരുക്കി.
The Trump administration’s new visa policy will adversely affect Indian students, among others; the new rule takes effect in September.
















