pulimoottil

കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ അധിക നികുതി ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവകള്‍ക്ക് മറുപടിയായി കാനഡ സ്വീകരിച്ച നടപടികള്‍ക്ക് ബദലായി , അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന നിരവധി കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം തിങ്കളാഴ്ച പ്രഖ്യാപിച്ചു.


അമേരിക്കയുടെ വ്യവസായ പുനരുജ്ജീവനത്തിനും ആഭ്യന്തര ഉല്‍പ്പാദനത്തിനും ഉല്‍പ്പാദനമേഖലയ്ക്ക് പിന്തുണ നല്‍കുന്നതിനുമായി സ്വീകരിച്ച വ്യാപാര നടപടികള്‍ക്കെതിരെ കാനഡ നടത്തിയ നീക്ക്ങ്ങള്‍ക്കെതിരായാണ് ഈ നടപടിയെന്നു യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പുതിയ തീരുവ ബാധകമാകുന്നത് പാലുല്‍പ്പന്നങ്ങള്‍, മദ്യം, മദ്യവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍, ചില ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്‌ക്കൊപ്പം നിര്‍മാണ സാമഗ്രികള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ തുടങ്ങിയവയുംഉള്‍പ്പെടുന്നു.

കാനഡയുടെ ”വിവേചനപരമായ വ്യാപാര നടപടികള്‍ക്ക്” മറുപടിയായാണ് ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക 50 ശതമാനം തീരുവ ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു ‘ഈ നടപടിയിലൂടെ അമേരിക്കയുടെ മോട്ടോര്‍ വാഹനങ്ങള്‍, മദ്യം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് തുല്യമായ മത്സര സാഹചര്യം ഉറപ്പാക്കുകയാണ് പ്രസിഡന്റ് ട്രംപ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പുതിയ തീരുവകള്‍ 30 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.വെന്‍ മുതല്‍ ഹോക്കി സ്റ്റിക്കുകള്‍, സിമന്റ് വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും. അമേരിക്കമെക്‌സിക്കോകാനഡ വ്യാപാര കരാറിന്റെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഈ തീരുവ ബാധകമാണെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Trump administration imposes 50% tax on Canadian products.

Share Email
LATEST excelnclexrn
Top