വാഷിംഗ്ടണ്‍: ഇറാന്‍ കൊലപ്പെടുത്താന്‍ ലക്ഷ്യമിടുന്നവരുടെ പട്ടികയില്‍ ഒന്നാമതുള്ളത് താനാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇറാന്‍ തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞത്..
ഇറാന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടെങ്കിലും ഇറാനെതിരായുളള നീക്കത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന സൈനിക നീക്കങ്ങള്‍ക്കിയിലും അമേരിക്കയും ഇറാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ വീണ്ടുും ശക്തമാകുമെന്നു താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനെ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ തന്റെ ഭരണകൂടത്തിന്റെ സൈനിക നടപടിയെ ന്യായീകരിച്ചുകൊണ്ട് അദ്ദേഹം ഇറാനുമായുള്ള സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഭാവിയിലെ സംഘര്‍ഷം ഹ്രസ്വകാലത്തേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ രണ്ടു കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി. അതിനു പിന്നാലെയാണ് തങ്ങള്‍ തിരിച്ചടിച്ചത്. ഇനിയുണ്ടാവുന്ന ഏതു സംഘര്‍ഷങ്ങളും താല്‍ക്കാലികമായിരിക്കുമെന്നും സംഘര്‍ഷം ഉണ്ടായാല്‍ അത് വേഗത്തില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇഖാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത സംബന്ധിച്ചുളള കാര്യത്തില്‍ ഭ്രാന്തന്മാരുടെ കൈകളില്‍ ആണവായുധങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ ട്രംപ് അമേരിക്ക നടത്തിയ് ആക്രമണങ്ങള്‍ ഇറാന്‍ ഒരു ആണവായുധ ശേഖരം നേടുന്നത് തടയുക എന്ന ലക്ഷ്യത്തോ ടെയായിരുന്നുവെന്ന് വാദിച്ചു.പുതിയ സൈനിക ആക്രമണം ഉണ്ടായാല്‍ ടെഹ്റാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്കി.
Trump says he is at the top of the list of those Iran aims to kill.
















