വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരിട്ടെത്തും. മത്സരം കാണുകയും വിജയികള്‍ക്കുള്ള കിരീടം സമ്മാനിക്കുകയും ചെയ്യും. ഞായറാഴ്ച ന്യൂയോര്‍ക്ക്-ന്യൂജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്റീന – സ്‌പെയിന്‍ ഫൈനല്‍ മത്സരത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
മത്സരശേഷം വിജയികള്‍ക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്‌ക്കൊപ്പം ട്രംപും ചേര്‍ന്നാവും സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട, ഏറ്റവും സുരക്ഷിതവും, വിജയകരവുമായ ലോകകപ്പിന്റെ സമാപനത്തിനാണ് പ്രസിഡന്റ് സാക്ഷ്യം വഹിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ നടക്കുന്ന ഫിഫ റിസപ്ഷനിലും ട്രംപ് പങ്കെടുക്കും.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലുംഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ തനിച്ചാണ് ജേതാക്കള്‍ക്ക് ട്രോഫി നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രസിഡന്റ് ട്രംപും താനും ഒരുമിച്ചാകും വിജയ നായകന് ലോകകപ്പ് ട്രോഫി കൈമാറുകയെന്ന് ഇന്‍ഫാന്റീനോ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
Trump to attend the final match in person; will present the trophy and prizes to the winners.
















