pulimoottil

ഹോര്‍മൂസ് കടലിടുക്കിലെ ചുങ്കം ചുമത്തലിന്റെ പേരില്‍ അമേരിക്കയും ഇറാനും ഏറ്റുമുട്ടലില്‍: 20 ശതമാനം ഫീസ് ഈടാക്കുമെന്നു അമേരിക്ക: തങ്ങളാണ് ഹോര്‍മൂസിന്റെ അവകാശികളെന്നു ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിലെ ചുങ്കം ചുമത്തലിന്റെ പേരില്‍ അമേരിക്കയും ഇറാനും ഏറ്റുമുട്ടലില്‍: 20 ശതമാനം ഫീസ് ഈടാക്കുമെന്നു അമേരിക്ക: തങ്ങളാണ് ഹോര്‍മൂസിന്റെ അവകാശികളെന്നു ഇറാന്‍

വാഷിംഗ്ടണ്‍/ ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് തങ്ങള്‍ ഈടാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണത്തിനെതിരേ പ്രതിഷേധവുമായി ഇറാന്‍ രംഗത്ത്. കടലിടുക്കിന്റെ യഥാര്‍ഥ സംരക്ഷകന്‍ അമേരിക്കയല്ലെന്നും ഇറാനാണെന്നും വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചി വ്യക്തമാക്കി.. സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അറാഗ്ചി ട്രംപിന്റെ പ്രഖ്യാപനത്തിന് മറുപടി നല്‍കിയത്.

ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നവര്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കണം. ഹോര്‍മുസ് കടലിടുക്കിന്റെ യഥാര്‍ഥ സംരക്ഷകന്‍ എന്നും ഇറാനാണ്, ഇനിയും അങ്ങനെ തന്നെ തുടരും,’ അറാഗ്ചി കുറിച്ചു. ട്രംപ് നിര്‍ദേശിച്ച 20 ശതമാനം ഫീസ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു. 20 ശതമാനം തീര്‍ച്ചയായും വളരെ കൂടുതലാണ്. ഞങ്ങള്‍ ന്യായമായ നിരക്കായിരിക്കും ഈടാക്കുക,’ അറാഗ്ചി പറഞ്ഞു. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ചരക്കു കപ്പലുകള്‍ക്ക് അമേരിക്ക 20 ശതമാനം നികുതി ചുമത്തുമെന്ന പ്രതികരണം നട്ത്തിയിരുന്നു.

‘ഇനി മുതല്‍ അമേരിക്ക ‘ഹോര്‍മുസ് കടലിടുക്കിന്റെ സംരക്ഷകന്‍’ എന്നറിയപ്പെടും. ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഈ കടല്‍പാതയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചെലവുകള്‍ക്ക് പ്രതിഫലമായി കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ ചരക്കുകള്‍ക്കും 20 ശതമാനം നിരക്കില്‍ ഫീസ് ഈടാക്കും. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും,’ ട്രംപ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കുമെന്നും, എന്നാല്‍ ഇറാനെ ലക്ഷ്യമിട്ടുള്ള നാവിക ഉപരോധം വീണ്ടും നടപ്പാക്കുകയാണെന്നും ട്രംപ് പറഞ്ഞു.ഇതിന് പിന്നാലെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ജൂലൈ 14 മുതല്‍ ഇറാനിലെ തുറമുഖങ്ങളിലേക്കും അവിടെ നിന്നുമുള്ള കടല്‍ഗതാഗതത്തിന് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.

‘ഇറാനിയന്‍ തുറമുഖങ്ങളിലേക്കോ തീരപ്രദേശങ്ങളിലേക്കോ പോകുന്ന കപ്പലുകള്‍ക്കെതിരായ ഉപരോധം അമേരിക്കന്‍ സേന നടപ്പാക്കുമെന്നും ഒമാന്‍ ഉള്‍ക്കടലിലും ഹോര്‍മുസ് കടലിടുക്കിന് സമീപവും സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും ഔദ്യോഗിക നാവിഗേഷന്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചാനല്‍ 16 വഴി അമേരിക്കന്‍ നാവികസേനയുമായി ബന്ധപ്പെടുകയും വേണം,’ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഏപ്രില്‍ 13 മുതല്‍ ജൂണ്‍ 18 വരെ ഈ ഉപരോധം നിലവിലുണ്ടായിരുന്നു. പിന്നീട് അമേരിക്കയും ഇറാനും തമ്മില്‍ ഇടക്കാല ധാരണയിലെത്തിയതോടെയാണ് അത് പിന്‍വലിച്ചത്.ട്രംപും അറാഗ്ചിയും തമ്മിലുള്ള ഈ വാക്പോരിനിടെ അമേരിക്കയും ഇറാനും തുടര്‍ച്ചയായ രണ്ടാം ദിവസവും പരസ്പരം ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇരു രാജ്യങ്ങളും അവകാശപ്പെടുകയാണ്.


US and Iran clash over toll imposition in the Strait of Hormuz: US plans to levy a 20% fee; Iran asserts it holds rights to the Strait.

Share Email
LATEST excelnclexrn
More Articles
Top