pulimoottil

സല്‍മാന്‍ ഖാനെതിരായ ആക്രമണം മുതല്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം വരെയുള്ളത് ലോറന്‍സ് ബിഷ്‌ണോയ് ആസൂത്രണം ചെയ്‌തെന്നു അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം

സല്‍മാന്‍ ഖാനെതിരായ ആക്രമണം മുതല്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം വരെയുള്ളത് ലോറന്‍സ് ബിഷ്‌ണോയ് ആസൂത്രണം ചെയ്‌തെന്നു അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം

വാഷിംഗ്ടണ്‍: വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട്് ജയിലില്‍ കഴിയുന്ന ലോറന്‍സ്  ബിഷ്‌ണോയ് ലക്ഷ്യമിട്ടത് പ്രവാസികളേയും രാഷ്ട്രീയ വ്യാവസായിക മേഖലകളിലേ പ്രമുഖരേയുമെന്നു അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ കുറ്റപത്രം. സല്‍മാന്‍ ഖാനെതിരായ ആക്രമണം മുതല്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം വരെയുള്ള കാര്യങ്ങള്‍ ലോറന്‍സ് ബിഷ്ണോയി ക്കെതിരെ അമേരിക്ക ചുമത്തിയ കുറ്റകൃത്യപ്പട്ടി കയില്‍ വ്യക്തമാക്കുന്നു.

33 കാരനായ ബിഷ്ണോയിയെയും അദ്ദേഹ ത്തിന്റെ ആറു കൂട്ടാളികളെയും കൊലപാതകം, പണം തട്ടിയെടുക്കല്‍ (എക്‌സ്റ്റോര്‍ഷന്‍), നിരോധിത മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയില്‍ പുറത്തുവിട്ട കുറ്റപത്രത്തില്‍, ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും ബിഷ്ണോ യിയുടെ കുറ്റകൃത്യങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്, പഞ്ചാബി നടനും ഗായകനുമായ ഗിപ്പി ഗ്രേവാളിന് നേരെയുണ്ടായ ഭീഷണികള്‍, പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന് നിര്‍ദേശം നല്‍കിയതും ബിഷ്ണോയ് സംഘടിത കുറ്റകൃത്യ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളായി കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെയും വിദേശങ്ങളിലെ ഇന്ത്യന്‍ പ്രവാസി സമൂഹങ്ങളിലെയും പ്രമുഖ സാംസ്‌കാരിക, രാഷ്ട്രീയ, വ്യവസായ പ്രമുഖരെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍  ഇന്ത്യആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിഷ്ണോയ് സംഘം പിന്നീട് അമേരിക്ക, കാനഡ, ബ്രിട്ടന്‍, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ച ഒരു അന്തര്‍ദേശീയ കുറ്റകൃത്യ ശൃംഖലയായി വളര്‍ന്നതായി കണ്ടെത്തി.ജയിലില്‍ കഴിയുമ്പോഴും അനധികൃതമായി കടത്തി ക്കൊണ്ടുവന്ന മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റ് അധിഷ്ഠിത വോയ്‌സ് കോളിംഗ്  ഉപകരണങ്ങളും ഉപയോഗിച്ചാണ് ബിഷ്ണോയ് ലോകമെമ്പാടുമുള്ള തന്റെ സംഘാംഗങ്ങള്‍ക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സതീന്ദര്‍ജീത് സിംഗ്  എന്ന ഗോള്‍ഡി ബ്രാറിനെ വടക്കേ അമേരിക്കയിലെ സംഘത്തിന്റെ തലവനായും, രോഹിത് ഗോദാരയെ യൂറോപ്പിലെ നേതാവായും, സുഖ്രാജ് സിംഗ് കാങ്ങിനെ ഇന്ത്യയിലെ പ്രധാന ചുമതലക്കാരനായും വിശേഷിപ്പിക്കുന്നു. രാജന്‍ ഭട്ടി, ഭുല്‍വാന്‍, സുമിത് എന്നിവരും സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി രേഖകളില്‍ പറയുന്നു.
അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ കുറ്റപത്രമ നുസരിച്ച്, ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ വധിക്കാന്‍ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും ചേര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.

2023 ജൂണ്‍ 18-ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഗുരു നാനക് സിഖ് ഗുരുദ്വാരയില്‍ നിന്ന് പുറത്തിറങ്ങു ന്നതിനിടെയാണ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കൊലപാതക ഗൂഢാലോചനയില്‍ നാല് പേര്‍ പങ്കെടുത്തതായും അതില്‍ രണ്ട് പേരാണ് വെടിയുതിര്‍ത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.


2022 മേയ് 29-ന് പഞ്ചാബിലെ മാന്‍സയില്‍ കൊല്ലപ്പെട്ട പ്രമുഖ ഗായകനും റാപ്പറുമായ സുബ്ദീപ് സിംഗ് സിദ്ധു എന്ന വ്യക്തിയുടെ കൊലപാതകത്തിന് നിര്‍ദേശം നല്‍കിയതും അത് നടപ്പാക്കിയതും തങ്ങളാണെന്ന് ബിഷ്ണോയ് സംഘം ഒരു മാധ്യമ അഭിമുഖത്തിലൂടെ അവകാശപ്പെട്ടതായി കുറ്റപത്രത്തില്‍ പറയുന്നു.

ഇത് പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാലയെ ഉദ്ദേശിച്ചാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. 2022 മേയ് 29-ന് പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ അജ്ഞാതരായ ആക്രമികള്‍ അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തി.


2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പ്രശസ്ത ഇന്ത്യന്‍ നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുമെന്ന് ബിഷ്ണോയ് പലതവണ പ്രഖ്യാപിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.2024 ഏപ്രിലില്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിവയ്പ് നടന്നിരുന്നു. 2024 ഡിസംബര്‍ 23-ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ സ്റ്റോക്ക്ടണില്‍ മയക്കുമരുന്ന് കടത്തുകാരനായ സുനില്‍ യാദവിനെ കൊലപ്പെടുത്തിയ സംഭവവും അമേരിക്കന്‍ നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

A US Department of Justice indictment alleges that Lawrence Bishnoi orchestrated everything from the attack on Salman Khan to the murder of Sidhu Moosewala.

Share Email
LATEST excelnclexrn
More Articles
Top