വാഷിംഗ്ടണ്‍: ഇറാന്റെ സൈനീക ശേഷി പൂര്‍ണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇറാനെതിരേ കര നാവിക, വ്യോമ ആക്രമണങ്ങള്‍ അതിശക്തമാക്കി അമേരിക്ക. ഇറാനെതിരായ ആക്രമണം മറ്റൊരു ഘട്ടത്തിലാണെന്നു യുഎസ് സെന്ട്രല് കമാന്‍ഡ് വ്യക്തമാക്കി.
ഇറാന്റെ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതിനായി അമേരിക്കന്‍ സമയം ഉച്ചയ്ക്ക് രണ്ടു മുതല്‍ യു.എസ്. സൈന്യം തുടര്‍ച്ചയായ ആറാം രാത്രിയിലും ഇറാനെതിരെ പുതിയ ആക്രമണ പരമ്പര ആരംഭിച്ചതായി യുഎസ് സെന്ട്രല് കമാന്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, യുദ്ധക്കപ്പലുകള്‍ എന്നിവ ഉപയോഗിച്ചാണഅ ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഇതിനിടെ ഇറാന്‍ വിക്ഷേപിച്ച മിസൈലുകള്‍ തകര്‍ത്തതിനു പിന്നാലെ ഈ അവശിഷ്ടം വീണ് വീണ് ഖത്തറില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ കുവൈത്ത് സൈന്യം, ശത്രുരാജ്യങ്ങളില്‍ നിന്ന് മിസൈല്‍, ഡ്രോണ്‍ ആക്രമണ ഭീഷണിയുള്ളതായി മുന്നറിയിപ്പ് നല്‍കി.. ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍, അവ ശത്രു ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടയുന്നതിനിടെയുണ്ടാകുന്നതാണെന്ന് പൊതുജനങ്ങള്‍ മനസ്സിലാക്കണമെന്നു ് കുവൈത്ത് സൈന്യം അറിയിച്ചു.ബഹ്‌റൈനിലും ജനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
US intensifies air, naval, and ground attacks against Iran.
















