pulimoottil

ഇറാനെ നേരിടാന്‍ അമേരിക്ക ചിലവിട്ടത് 37.5 ബില്യണ്‍ ഡോളര്‍: 11-ാം ദിവസവും ആക്രമണം തുടരുന്നു

ഇറാനെ നേരിടാന്‍ അമേരിക്ക ചിലവിട്ടത് 37.5 ബില്യണ്‍ ഡോളര്‍: 11-ാം ദിവസവും ആക്രമണം തുടരുന്നു

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ ഇറാനെ നേരിടാനായി അമേരിക്ക ചെലവിടുന്നത് 37.5 ബില്യണ്‍ ഡോളറെന്നു ഔദ്യോഗീക പ്രഖ്യാപനം. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാപിറ്റോള്‍ ഹില്ലില്‍ കോണ്‍ഗ്രസ് അംഗങ്ങളോട് സംസാരിക്കവെയാണ് ഹെഗ്‌സെത്ത് ഈ കണക്ക് വ്യക്തമാക്കിയത്. വന്‍ തുകയാണ് യുദ്ധത്തിനായി അമേരിക്ക ചിലവഴിക്കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാകുന്നു. ഇതിനിടെ തുടര്‍ച്ചയായ 11-ാം ദിവസവും ഇറാനു നേരെയുള്ള ആക്രമണം അമേരിക്ക തുടരുകയാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം ഇന്നും നടത്തിയതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് (ഇഋചഠഇഛങ) അറിയിച്ചു.

ഇറാന്റെ സൈനിക ഓപ്പറേഷന്‍ കേന്ദ്രങ്ങള്‍, നാവിക സേനയുടെ സൗകര്യങ്ങള്‍, വിമാന ഹാംഗറുകള്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍, സൈനിക ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുകപ്പല്‍ ഗതാഗതത്തെ ഭീഷണിപ്പെടുത്താനുള്ള ഇറാന്റെ ശേഷി കൂടുതല്‍ ദുര്‍ബലമാക്കുകയാണ് അതിനിടെ യെമനിലെ ഹൂത്തി വിമതരുടെ ഭീഷണി ചെങ്കടലിലൂടെയുള്ള ചരക്കുകപ്പല്‍ ഗതാഗതത്തെയും ബാധിക്കുകയാണ്.പ്രധാന പാതകളിലൊന്നായ ബാബ് അല്‍-മന്ദബ് കടലിടുക്കിലൂടെ യാത്ര ചെയ്യാന്‍ പല കപ്പല്‍ ഉടമകളും തയ്യാറാകുന്നില്ലെന്ന് മേഖലയിലുള്ള ഏഴ് എണ്ണക്കപ്പലുകള്‍ നിയന്ത്രിക്കുന്ന ഒരു ഷിപ്പിങ് കമ്പനി അധികൃതന്‍ അറിയിച്ചു.

”ഹോര്‍മുസ് കടലിടുക്കിലൂടെ ഇപ്പോള്‍ കപ്പല്‍ ഗതാഗതമില്ല. ഇന്ന് മുതല്‍ ബാബ് അല്‍-മന്ദബിലൂടെയുള്ള യാത്രയും അനിശ്ചിതത്വത്തിലായി. സൗദി അറേബ്യന്‍ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് യാത്ര ചെയ്യരുതെന്ന് ഹൂത്തികള്‍ പല കമ്പനികള്‍ക്കും സന്ദേശം നല്‍കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

”അനിശ്ചിതത്വം ഞങ്ങള്‍ ദിവസവും നേരിടാറുണ്ട്. എന്നാല്‍ ഇപ്പോഴുള്ള സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. പ്രത്യേകിച്ച് കപ്പല്‍ ജീവനക്കാര്‍ക്ക് ഇത് ഒരു പേടിസ്വപ്നമാണ്. ഹോര്‍മുസിനൊപ്പം ബാബ് അല്‍-മന്ദബും അടയുകയാണെങ്കില്‍ ആഗോള എണ്ണവില ബാരലിന് 150 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഷിപ്പിംഗ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇതിനിടെ കഴിഞ്ഞ ആഴ്ച ജോര്‍ദാനിലെ മുവാഫഖ് സല്‍ത്തി വ്യോമതാവളത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടഅമേരിക്കന്‍ സൈനികനെക്കുറിച്ചുള്ള വിവരങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു.ന്യൂയോര്‍ക്കിലെ ഓസോണ്‍ പാര്‍ക്കില്‍ നിന്നുള്ള 28-കാരനായ സര്‍ജന്റ് ഏയ്ഞ്ചല്‍ എസ്. റാംപേഴ്‌സാഡാണ് കൊല്ലപ്പെട്ടതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.
ഇതോടെ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണം മൂന്നായി. നേരത്തെ ടെക്‌സസിലെ 19-കാരിയായ പി.എഫ്.സി. ഇസബെല്ല ഗോണ്‍സാലസ്, ഹവായിയിലെ 25-കാരനായ ഫസ്റ്റ് ലെഫ്റ്റനന്റ് ടൈലര്‍ ഫീഹന്‍ എന്നിവരുടെ മരണവും സ്ഥിരീകരിച്ചിരുന്നു.

US spent $37.5 billion to confront Iran: Attacks continue for the 11th day.

Share Email
LATEST excelnclexrn
Top