ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും അസ്ഥിരത വ്യാപിക്കുന്നു.ഇറാനുമായുള്ള ഇടക്കാല സമാധാനക്കരാര്‍ അവസാനിച്ചുവെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം ഹോര്‍മൂസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ഇറാനിയന്‍ മേഖലകളില്‍ അതിശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തി. ചരക്കു കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയാണ് ഇതെന്നാണ് അമേരിക്കന്‍ ഭാഷ്യം.
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് ചരക്കുകപ്പലുകള്‍ക്ക് ചൊവ്വാഴ്ച നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് പുതിയ ആക്രമണം നടത്തിയതെന്ന് അമേരിക്ക വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഇറാന്റെ തെക്കന്‍ തീരദേശ നഗരങ്ങളില്‍ ശക്തമായ സ്ഫോടനങ്ങളുണ്ടായി. ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.അമേരിക്കന്‍ സൈന്യത്തിന്റെ പശ്ചിമേഷ്യന്‍ കമാന്‍ഡായ സെന്‍ട്രല്‍ കമാന്‍ഡ് (ഇഋചഠഇഛങ) എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് പുതിയ ആക്രമണത്തിന്റെ ലക്ഷ്യമെന്ന് അറിയിച്ചു.
‘അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കും അവയിലെ ജീവനക്കാര്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് ഇറാന്‍ പൂര്‍ണ ഉത്തരവാദിയാണെന്നു സെന്‍്ഡ്രല്‍ കമാന്‍ഡ് വ്യക്തമാക്കി.ചൊവ്വാഴ്ച നടത്തിയ ആക്രമണത്തേക്കാള്‍ വ്യാപകമായ സൈനിക നടപടിയാണ് ബുധനാഴ്ച നടന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇറാന്‍ ഭരണ കൂടം കപ്പലുകള്‍ക്ക് നേരെ നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണ്. ഇത്തരം ആക്രമണം വീണ്ടും ആവര്‍ത്തിച്ചാല്‍ അതിലും കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം നല്കുമെന്നു ഇറാന്റെ പരമോന്നത സുരക്ഷാ സമിതിയുമായി ബന്ധപ്പെട്ട നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.ആക്രമണം നടത്തിയ ശത്രുവും അവരുടെ കൂട്ടാളികളും കനത്ത ശിക്ഷ അനുഭവിക്കും,’ അദ്ദേഹം എക്സില്‍ കുറിച്ചു.പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബാ ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് മൊഹ്‌സന്‍ റെസായിയും അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ രൂക്ഷമായതോടെ ജൂണ്‍ 17-ന് ഒപ്പുവെച്ച ധാരണാപത്രത്തെ സ്ഥിരം സമാധാന കരാറാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ പുതിയ ആക്രമണത്തോടെ വീണ്ടും പ്രതിസന്ധിയിലായി.
War drums sound again in West Asia: US intensifies airstrikes against Iran.
















