വാഷിങ്ടണ്‍: തൊണ്ണൂറ്റിഒന്ന് ദശലക്ഷം ജനങ്ങളെ സംഘര്‍ഷം ബാധിക്കാതെ ഇറാനുമായി കരാറിലെത്താനാണ് താന്‍ ശ്രമിക്കുന്നതെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതോടൊപ്പം ഇറാനു നേരെ ഭീഷണിയും ട്രംപ് മുഴക്കി. ഇറാനുമായി ഒന്നുകില്‍ കരാറിലെത്തുമെന്നും അല്ലെങ്കില്‍ താന്‍ ഈ പണി അവസാനിപ്പിക്കുമെന്നുമുള്ള ഭീഷണിയാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുളള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ട്രംപ് പ്രഖ്യാപനം നടത്തിയത്. . സംഘര്‍ഷം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
നമ്മള്‍ എങ്ങനെയും വിജയിക്കാന്‍ പോകുകയാണ്. അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ ബാധിക്കാന്‍ എനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് ഒരു കരാറിലെത്താനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത. ഇറാനെ മണിക്കൂറുകള്‍ കൊണ്ട് നമുക്ക് തകര്‍ക്കാന്‍ കഴിയുമെന്നു പറഞ്ഞ ട്രംപ് ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്ക് ശേഷം ആഗോള വിപണിയില്‍ എണ്ണവില വലിയ തോതില്‍ കുറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായുള്ള വിട്ടുവീഴ്ചകള്‍ ഇറാന്‍ പാലിക്കേണ്ടതുണ്ട്. ഇറാനില്‍ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടമാക്കിയ യുറേനിയം നമുക്ക് ലഭിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
We are trying to reach an agreement with Iran without causing hardship to the people: Trump
















