pulimoottil

ഈ സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തു തെറ്റുചെയ്തു: ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി

ഈ സര്‍ക്കാര്‍ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എന്തു തെറ്റുചെയ്തു: ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തില്‍ സംസ്ഥാന  സര്‍ക്കാര്‍ എന്തു തെറ്റാണ് ചെയ്തതെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍. പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചത്.  വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറു ചോദ്യമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതകരണം.   സര്‍ക്കാരിന്റെ  മുന്‍കൂര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രം ആയിരുന്നുവെന്നും പഴയ പത്രവാര്‍ത്ത കാട്ടി മുഖ്യമന്ത്രി പറഞ്ഞു.അദാ നിയും എംഎസ്‌സി കമ്പനിയുമായി ഒരു വര്‍ഷമായി ചര്‍ച്ച നടത്തി. 2026 ജൂണ്‍ അഞ്ചിന് ദേശാഭിമാനി ഇത് റിപ്പോര്‍ട്ട് ചെയ്തു. ദേശാഭിമാനിയുടെ വാര്‍ത്ത ഉറവിടം എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ  വിഴിഞ്ഞം കോണ്‍ക്ലേവില്‍ എംഎസ്‌സി പ്രതിനി ധികള്‍ പങ്കെടുത്തു. എന്നിട്ട്  ഇപ്പോള്‍ കടല്‍ കൊള്ള, സതീശന്‍ – അദാനി എന്നൊക്കെ പറയുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നും സതീശന്‍ ചോദിച്ചു. ഓഹരി കൈമാറ്റം അറിഞ്ഞപ്പോള്‍ തന്നെ യുഡിഎഫ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചു. ഇതോടെ അവര്‍ അപേക്ഷ നല്‍കി. ഇത് എംപവേര്‍ഡ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണ കരാറില്‍ തന്നെ ഒരു കമ്പനിക്കും കുത്തകാവകാശം പാടില്ല എന്ന വ്യവസ്ഥ ഉണ്ട്. ഇതില്‍ ഉമ്മന്‍ ചാണ്ടിക്കും കെ ബാബുവിനും സല്യൂട്ട് എന്നും കൂട്ടിച്ചേര്‍ത്തു.

What did this government do wrong regarding Vizhinjam? Chief Minister asks.

Share Email
LATEST excelnclexrn
Top