pulimoottil

നീരവ് മോദിയെ ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് കൈമാറാത്തതില്‍ ഇന്ത്യ രോക്ഷാകുലരാണെന്നു മുന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍

നീരവ് മോദിയെ ബ്രിട്ടണ്‍ ഇന്ത്യയ്ക്ക് കൈമാറാത്തതില്‍ ഇന്ത്യ രോക്ഷാകുലരാണെന്നു മുന്‍ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) വായ്പത്തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടുന്ന ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടേണ്ട നീരവ് മോദി ഇപ്പോഴും ബ്രിട്ടനില്‍ തുടരുന്നതില്‍ ഇന്ത്യ അതീവ രോക്ഷാകുലരാണെന്നു മുന്‍ ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍.’ദ ഡെയിലി ടെലഗ്രാഫ്’ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് നീരവ് മോദിയെ കൈമാറാത്തതിനെക്കുറിച്ചു പ്രീതി പട്ടേല്‍ പരാമര്‍ശം നടത്തിയത്.

ബ്രിട്ടന്റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നിലപാട് ഉണ്ടായതോടെ ബ്രിട്ടനില്‍ നിയമ വിരുദ്ധമായി കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചെടുക്കാന്‍ ന്യൂഡല്‍ഹി തയ്യാറാകുന്നില്ലെന്നും പ്രീതി പട്ടേല്‍ ആരോപിച്ചു.2021-ല്‍ കോടതി പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചത് താനാണെന്നും, എന്നിട്ടും ഇയാള്‍ ഇതുവരെ ബ്രിട്ടനില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു

.’നമ്മുടെ നിയമസംവിധാനം കാര്യക്ഷമമായും നീതിപൂര്‍വമായും പ്രവര്‍ത്തിച്ചിരുന്നെങ്കില്‍, നടപടിക്രമങ്ങളുടെയും ന്യായീകരണങ്ങളുടെയും മറവില്‍ സമയം കളയാതെ അദ്ദേഹം ഇപ്പോഴും ഈ രാജ്യത്ത് ഉണ്ടാകുമായിരുന്നില്ല,’ പ്രീതി പട്ടേല്‍ പറഞ്ഞു.’അദ്ദേഹം ഇപ്പോഴും ഇവിടെ തുടരുന്നത് എന്നെ ശരിക്കും അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്നു.

ഇത് ഇന്ത്യാ സര്‍ക്കാരിനെ ഞങ്ങളുമായി സഹകരിക്കുന്നതില്‍ നിരുത്സാഹപ്പെ ടുത്തുന്നുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.2019 മുതല്‍ 2022 വരെ കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ ആഭ്യന്തരമ ന്ത്രിയായിരുന്ന കാലത്ത്, ബ്രിട്ടനില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും തുടരുന്ന ഇന്ത്യക്കാരെ തിരിച്ചയക്കുന്നതില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരുന്നുവെന്നും പ്രീതി പട്ടേല്‍ പറഞ്ഞു.’

അഭയാര്‍ഥിത്വ അപേക്ഷ നിരസിക്ക പ്പെട്ടവരെ ഇന്ത്യ തിരിച്ചെടുക്കാന്‍ സമ്മതിപ്പിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. നീരവ് മോദിയുടേത് ഉള്‍പ്പെടെ ശ്രദ്ധേയമായ ചില കേസുകളില്‍ നടപടികള്‍ മുന്നോട്ടുപോകാത്തതായിരുന്നു അതിന് പ്രധാന കാരണം എന്നാണ് വിശ്വാസം. ആ കേസുകളില്‍ പുരോഗതി കാണുന്നതുവരെ ഇന്ത്യയ്ക്ക് ഞങ്ങളോട് സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞു. അത് അത്യന്തം നിരാശാജനക മായിരുന്നു,’ അവര്‍ പറഞ്ഞു.ദ ഡയമണ്ട് കിംഗ്’ എന്ന പോഡ്കാസ്റ്റ് പരമ്പരയിലാണ് പ്രീതി പട്ടേല്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ലണ്ടനിലെ ആഡംബര ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നീരവ് മോദിയെ ദ ഡെയിലി ടെലഗ്രാഫ് കണ്ടെത്തിയതും, തുടര്‍ന്ന് 2019 മാര്‍ച്ചില്‍ സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തതുമായ സംഭവവികാസങ്ങളാണ് പോഡ്കാസ്റ്റിന്റെ പ്രമേയം.ഇന്ത്യയില്‍ മൂന്ന് വ്യത്യസ്ത ക്രിമിനല്‍ കേസുകളിലാണ് നീരവ് മോദി പ്രതിയായിരിക്കുന്നത്.

പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ്.സിബിഐ അന്വേഷണത്തി ല്‍ തെളിവുകളിലും സാക്ഷികളിലും ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് എന്നിവയാണ് നിലവില്‍ നീരവ് മോദിക്കെതിരേ ചുമത്തിയിട്ടുള്ളത്.55-കാരനായ നീരവ് മോദി നിലവില്‍ ലണ്ടനിലെ പെന്റണ്‍വില്‍ ജയിലിലാണ് കഴിയുന്നത്.

Former British Home Secretary Priti Patel stated that India is furious over Britain not extraditing Nirav Modi to India.

Share Email
LATEST excelnclexrn
Top