swayamvara
pulimoottil

അമേരിക്കന്‍ സൈനീക നടപടികളില്‍  2025 ല്‍ 153 സാധാരണക്കാര്‍ കൊല്ലപ്പെട്ടു; 243 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ സൈനീക നടപടികളില്‍  2025 ല്‍ 153 സാധാരണക്കാര്‍ കൊല്ലപ്പെട്ടു; 243 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: 2025ല്‍ യുഎസ് സൈനിക നടപടികളില്‍ 153 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 243 പേര്‍ക്ക് പരിക്കേല്‍ ക്കുകയും ചെയ്തതായി പെന്റഗണ്‍ റിപ്പോര്‍ട്ട്. 2024 ല്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

മഇത്രയും മരണവും പരിക്കുകളും ഉള്‍പ്പെ ടെയുള്ള മുഴുവന്‍ നാശനഷ്ടങ്ങളും യമനില്‍ യുഎസ് നടത്തിയ മൂന്ന് ആക്രമണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് യുഎസ് കോണ്‍ഗ്രസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ഏപ്രിലില്‍ നടന്ന ഈ ആക്രമണങ്ങള്‍ സാധാരണക്കാര്‍ക്ക് നാശനഷ്ടമുണ്ടാക്കിയിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വിലയിരുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, യമനില്‍ നടന്ന മറ്റു 15 സംഭവങ്ങ ളും യുഎസ് സൈന്യം പരിശോധിച്ചുവരികയാണ്. സര്‍ക്കാരിതര സംഘടനകളില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ സംഭവങ്ങള്‍ വിലയിരുത്തുന്നത്. ഇറാന്‍ പിന്തുണ യുള്ള ഹൂതി വിമതരുടെ സൈനിക ശേഷി തകര്‍ക്കുകയാണ് യമനിലെ യുഎസ് സൈനിക നടപടികളുടെ ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

കരീബിയന്‍ മേഖലയിലും കിഴക്കന്‍ പസഫിക് മേഖലയിലും യുഎസ് നടത്തിയ ആക്രമണ ങ്ങളില്‍ ഉണ്ടായ മരണങ്ങള്‍ പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മയക്കുമരുന്ന് കടത്തുന്നതായി ആരോപിച്ച് ട്രംപ് ഭരണകൂടം കപ്പലുകള്‍ക്കെതിരെയും ആക്രമണം നടത്തിയി ട്ടുണ്ട്. 2025 സെപ്റ്റംബര്‍ മുതല്‍ ഇത്തരം ആക്രമണങ്ങളില്‍ 200 ധികം പേര്‍ കൊല്ലപ്പെ ട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലക്ഷ്യമിട്ട കപ്പലുകളെ ട്രംപ് ഭരണകൂടം ‘നാര്‍ക്കോ-തീവ്രവാദികള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം, യുഎസ് സൈനിക നടപടിക ള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ആംനസ്റ്റി ഇന്റര്‍നാഷണലും ഇത്തരം ആക്രമണങ്ങളെ നിയമവിരുദ്ധമായ നീതിന്യായ വ്യവസ്ഥ്യ്ക്ക് റത്തുള്ള കൊലപാ തകങ്ങളെന്നാണ് വിശേഷിപ്പിച്ചത്. ട്രംപ് ഭരണകൂ ടം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിവി ല്ലാത്തതും ഭീതി പരത്തുന്നതുമാണെന്ന് അമേരി ക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും വിമര്‍ശിച്ചു.

153 civilians were killed and 243 injured in US military operations in 2025.

Share Email
LATEST excelnclexrn
More Articles
Top