കൻസാസ്: നാല് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം 53 കാരൻ ആത്മഹത്യ ചെയ്തു. ഭാര്യയേയും മക്കളെയും കൊലപ്പെ ടുത്തിയ വിവരം അടിയന്തര സേവന നമ്പറായ 911-ൽ വിളിച്ച് അറിയിച്ചതിന് പിന്നാലെയാണ് ഇയാൾ സ്വയം വെടിവെച്ച് മരിച്ചതെന്നു പൊലീസ്പറഞ്ഞു. യുഎസിലെ കൻസാസിലെ വിൻഫീൽഡിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും അവരുടെ അമ്മയും ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.44കാരിയായ കെല്ലി ജോർജ്, മക്കളായ കരോൾ വില്യംസ് (9), റൊണാൾഡ് വില്യംസ് ജൂനിയർ (7), സാറ വില്യംസ് (5), കെല്ലി മാഗീ-വില്യംസ് (3) എന്നിവരാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. കുട്ടികളുടെ പിതാവായ 53കാരൻ റൊണാൾഡ് വില്യംസ് സീനിയറാണ് പ്രതിയെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് 911-ലേക്ക് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വീട്ടിനുള്ളിൽ മൂന്ന് പെൺകുട്ടിക ളും ഒരു ആൺകുട്ടിയും ഉൾപ്പെടെ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തു കയായിരുന്നു. മരിച്ച കുട്ടികൾക്ക് മൂന്ന് മുതൽ ഒൻപത് വയസ് വരെയാണ് പ്രായം.
രാവിലെ 8.50 നാണ് 911 കോൾ ലഭിച്ചതെന്ന് വിൻഫീൽഡ് പൊലീസ് മേധാവി റോബി ഡിലോങ് പറഞ്ഞു. താൻ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടു ത്തിയെന്നും ഇനി സ്വയം ജീവനൊടുക്കാൻ പോകുകയാണെന്നും ഇയാൾ ഫോണിലൂടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തേക്ക് ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയപ്പോൾ വീട്ടിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പിന്മാറി.
തുടർന്ന് വീട് വളഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയായിരുന്നു.പോലീസ് വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സമീപവാസികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വില്യംസിന്റെ ‘അസ്വാഭാവിക പെരുമാറ്റം’ സംബന്ധിച്ച് ചില പരാതികൾ ലഭിച്ചിരുന്നതായി പൊലീസ് മേധാവി പറഞ്ഞു. ആളുകളെ സമീപിച്ച് ബഹളം വയ്ക്കുകയും തർക്കിക്കുകയും ചെയ്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നാൽ ഇത്തരമൊരു ദുരന്തത്തിലേക്ക് സംഭവം എത്തുമെന്ന് സൂചിപ്പിക്കുന്ന ഒന്നും അന്ന് ഉണ്ടായിരുന്നില്ലെന്നും 20 വർഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഇതുപോലൊരു സംഭവം കണ്ടിട്ടില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി
.A 53-year-old man committed suicide after killing his wife and four children in Kansas

















