swayamvara
pulimoottil

പാക് അധീന കശ്മീരിലെ സംഘര്‍ഷത്തിനിടെ ബ്രിട്ടീഷ് പൗരന്‍ വെടിയേറ്റ് മരിച്ചു

പാക് അധീന കശ്മീരിലെ സംഘര്‍ഷത്തിനിടെ ബ്രിട്ടീഷ് പൗരന്‍ വെടിയേറ്റ് മരിച്ചു

ലണ്ടന്‍: പാക് അധീന കശ്മീരില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബ്രിട്ടീഷ് പൗരന്‍ വെടിയേറ്റ് മരിച്ചു. ബ്രിട്ടണിലെ പീറ്റര്‍ബറോ സ്വദേശിയായ 50 കാരനായ മുഹമ്മദ് അക്തറാണ് കോട്ലിയില്‍ വെടിയേറ്റ് മരിച്ചത്. പ്രതിഷേധത്തില്‍ അക്തര്‍ പങ്കെടുത്തിരുന്നില്ലെന്നും ലക്ഷ്യം തെറ്റവന്ന വെടിയുണ്ടയേറ്റാണ് മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

സാമ്പത്തിക, തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഒത്തുകൂടിയപ്പോഴാണ് സുരക്ഷാസേന വെടിയുതിര്‍ത്തതെന്ന് അക്തറിന്റെ ബന്ധുവായ മുഹമ്മദ് സാദ് ആരോപിച്ചു. ”അദ്ദേഹം പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല. വീടിന് സമീപമായിരുന്നു പ്രതിഷേധം നടന്നത്. അന്ന് സേന വെടിയുതിര്‍ത്തു. നെഞ്ചിന്റെ വശത്താണ് വെടിയുണ്ടയേറ്റത്,” സാദ് പറഞ്ഞു. സംഭവത്തില്‍ പരാതി നല്‍കാന്‍ കുടുംബത്തിന് കഴിഞ്ഞില്ലെന്നും കേസ് കൊടുത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഭയത്തിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബ്രിട്ടീഷ് പൗരത്വമുള്ള 38 കാരനായ വഖാസ് ആരിഫ് രണ്ട് മാസത്തിലേറെയായി ജയിലില്‍ കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ അഞ്ചിന് മിര്‍പൂരില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെയാണ് നോട്ടിങ്ഹാം സ്വദേശിയായ ആരിഫിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തില്‍ ആരിഫിന് പങ്കില്ലെന്ന് കുടുംബം പറയുന്നു.

ആരിഫിനെതിരെ ഇതുവരെ കുറ്റം ചുമത്തുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ബ്രിട്ടീഷ് അധികൃതര്‍ക്കും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ആരിഫിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജൂണ്‍ 26ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് കുടുംബത്തെ അറിയിച്ചു. എന്നാല്‍ ജയിലധികൃതര്‍ ആരിഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

പാക് അധീന കശ്മീരിലെ സംഘര്‍ഷങ്ങളില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രദേശത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തിയത്.

പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷാസേന കുറഞ്ഞത് 30 പേരെ കൊലപ്പെടുത്തിയെന്ന ആരോപണം പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിച്ചു. പ്രതിഷേധക്കാരെ വ്യാപകമായി അറസ്റ്റ് ചെയ്തതായും ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും സംഘടന ആരോപിച്ചു. പ്രദേശത്തേക്കുള്ള യാത്ര സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് പുതുക്കുകയും അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

A British citizen was shot dead amidst the unrest in Pakistan-occupied Kashmir.

Share Email
LATEST excelnclexrn
More Articles
Top