swayamvara
pulimoottil

വാഗ്ദാനങ്ങൾ നടപ്പിലാക്കിക്കാൻ പാറ്റകൾ, കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി. വീണ്ടും സമരത്തിലേക്ക്; സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

വാഗ്ദാനങ്ങൾ നടപ്പിലാക്കിക്കാൻ പാറ്റകൾ, കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി. വീണ്ടും സമരത്തിലേക്ക്; സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സെപ്തംബർ അഞ്ചിന് ഡൽഹിയിൽ കൂറ്റൻ മാർച്ച് പ്രഖ്യാപിച്ചു. ജൂലൈ 25-ന് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം വീണ്ടും തെരുവിലേക്ക് വ്യാപിപ്പിക്കാൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ആരംഭിക്കുന്ന സമാധാനപരമായ പ്രതിഷേധ മാർച്ച് ദില്ലി പോലീസ് ആസ്ഥാനത്ത് അവസാനിക്കും.

നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും പോലീസ് അതിക്രമത്തിന് ഇരയായവരും മാർച്ചിൽ മുൻനിരയിലുണ്ടാകും. ജൂലൈയിൽ നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ നിന്നും മാറിനിൽക്കുകയും സുപ്രീം കോടതിയിൽ പോലും വ്യക്തമായ നിലപാട് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിൽ സഹികെട്ടാണ് നീറ്റ് ഉദ്യോഗാർത്ഥികളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും വീണ്ടും സമരരംഗത്തേക്ക് ഇറങ്ങുന്നത്.

അടുത്ത മാസം 12, 13 തീയതികളിൽ ദില്ലിയിൽ പ്രധാനപ്പെട്ട ബ്രിക്സ് (BRICS) ഉച്ചകോടി നടക്കാനിരിക്കെയാണ് സി.ജെ.പി. പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതോളം രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ഉച്ചകോടിക്ക് തൊട്ടുമുമ്പ് തലസ്ഥാനത്ത് നടക്കുന്ന ഈ കേന്ദ്ര വിരുദ്ധ സമരം സർക്കാരിന് വലിയ നയതന്ത്ര-രാഷ്ട്രീയ വെല്ലുവിളിയായി മാറും.

Share Email
LATEST excelnclexrn
More Articles
Top