ന്യൂജേഴ്സി (നോര്‍ത്ത്വെയ്ല്‍): ആദ്യകാല മലയാളിയായ ജോസഫ് ഫിലിപ്പ് കാവാലം (88) ന്യുജേഴ്സിയില്‍ അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ കെ.എം. ഫിലിപ്പ്, മറിയാമ്മ കോശി ഫിലിപ്പ് എന്നിവരുടെ മകനാണ്. ഉപരിപഠനാര്‍ത്ഥം 1963ല്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് മിനസോട്ട സര്‍വകലാശാലയിലും (സെന്റ് പോള്‍) ആംഹെര്‍സ്റ്റിലെ മസാച്യുസെറ്റ്സ് സര്‍വകലാശാലയിലും നിന്ന് കെമിസ്ട്രിയിലും ഫുഡ് സയന്‍സിലും ഇരട്ട ബിരുദാനന്തര ബിരുദം നേടി. 1969ല്‍ മിനസോട്ടയില്‍ വച്ച് ലില്ലി മത്തായിയെ (ലില്ലി കാവാലം) വിവാഹം കഴിച്ചു.
തുടര്‍ന്ന് ന്യൂജേഴ്സിക്ക് താമസം മാറ്റി. അവര്‍ ടീനെക്കിലെ പിസ്‌കറ്റവേയിലും കഴിഞ്ഞ 38 വര്‍ഷമായി നോര്‍ത്ത്വെയിലിലുമാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ കരിയറിന്റെ ഭൂരിഭാഗവും കെമിസ്റ്റായി ന്യൂയോര്‍ക്കിലെ പൊമോണയിലുള്ള ബാര്‍ ലാബ്സിലും (Barr Labs) അതിനു മുമ്പ് യുഎസ് വിറ്റാമിനിലും (റെവ്ലോണ്‍) ആയിരുന്നു .
സൂസന്‍ കാവാലം, ബീന കാവാലം, പമേല കാവാലം എന്നിവര്‍ മക്കളാണ്. സിസ്റ്റര്‍ സൂസി മരിയ, കെ.പി. രാജമ്മ, പരേതരായ കെ.പി. മത്തായി, കുഞ്ഞൂഞ്ഞമ്മ അഗസ്റ്റിന്‍, അന്നമ്മ ജോസഫ്, കോശി ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളാണ്.
പൊതുദര്‍ശനം ഓഗസ്റ്റ് 23 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ പിസി ഫ്യൂണറല്‍ ഹോമില്‍ (Pizzi Funeral Home, 120 Paris Avenue, Northvale, NJ) ക്രമീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോര്‍ത്ത്വെയിലിലെ സെന്റ് ആന്റണീസ് റോമന്‍ കാത്തലിക്ക് പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ടപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
Joseph Philip Kavalam passes away in New Jersey
വാര്‍ത്ത: ജോയിച്ചന്‍ പുതുകുളം

















