swayamvara
pulimoottil

ജോയമ്മ ജേക്കബ് ഡാലസില്‍ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

ജോയമ്മ ജേക്കബ് ഡാലസില്‍ അന്തരിച്ചു സംസ്‌ക്കാരം ഓഗസ്റ്റ് എട്ട് ശനിയാഴ്ച

റിച്ചാര്‍ഡ്‌സണ്‍, ((ടെക്‌സസ്) : ജോയമ്മ ജേക്കബ് (71) അന്തരിച്ചു. കേരളത്തിലെ പുനലൂരില്‍ ജനിച്ച ജോയമ്മ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് നഴ്‌സിങ്ങില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടി. തുടര്‍ന്ന് യുഎഇയിലെ ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസമാക്കി.

2012-ല്‍ അമേരിക്കയിലേക്ക് താമസം മാറിയ ശേഷം കുടുംബത്തോടൊപ്പം ലോഫ്റ്റ് സിറ്റി ചര്‍ച്ചിലും, ഐപിസി ശാലോം ഡാലസ് ചര്‍ച്ചിലും സജീവമായി പങ്കെടുത്തിരുന്നു. സഭാസമൂഹത്തില്‍ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു അവര്‍.

ഭര്‍ത്താവ് : ജേക്കബ് ടി. വര്‍ഗീസ്. മക്കള്‍ : ആന്‍ സാം ചാക്കോ, അലിന്‍ ജേക്കബ്. മരുമക്കള്‍ : സാം ചാക്കോ, ക്രിസ് ഫോസ്റ്റര്‍. കൊച്ചുമക്കള്‍ : നിക്കോള്‍, തിമോത്തി, മീഖാ, അലക്‌സിസ്, ജോര്‍ദാന്‍.

മെമ്മോറിയല്‍ സര്‍വീസ് ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ ഐപിസി ശാലോം ഡാലസ് ചര്‍ച്ചി ല്‍, 1901 Sylvan Dr, Garland, TX 75040 – ലും സംസ്‌ക്കാര ശുശ്രൂഷ ഓഗസ്റ്റ് എട്ടിന് ശനിയാഴ്ച രാവിലെ 9: 00 മണി മുതല്‍ ലോഫ്റ്റ് സിറ്റി ചര്‍ച്ചില്‍ വെച്ചും തുടര്‍ന്ന് സംസ്‌ക്കാരം ചാള്‍സ് സ്മിത്ത് സെമിറ്ററി 2343 Lake Rd, Levon ,Texas 75166 വെച്ചും നടത്തപെടുന്നതാണ്.

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Joyamma Jacob passed away in Dallas; funeral on Saturday, August 8.

Share Email
LATEST excelnclexrn
Top