swayamvara
pulimoottil

രണ്ടര വയസുള്ള കുട്ടിയുടെ അവയവദാനം മൂന്ന് കുഞ്ഞുങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി

രണ്ടര വയസുള്ള കുട്ടിയുടെ അവയവദാനം മൂന്ന് കുഞ്ഞുങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി

പി പി ചെറിയാന്‍

ഡാളസ് :റോക്ക്വോളില്‍ മുങ്ങിമരിച്ച പാരാമെഡിക്കല്‍ ജീവനക്കാരന്റെ മകളുടെ അവയവങ്ങള്‍ ദാനം ചെയ്തത് മൂന്ന് കുഞ്ഞുങ്ങളില്‍ ജീവത്തുടിപ്പായി. ഡിലന്‍ ലൂയിസിന്റെയും കേറ്റിയുടെയും രണ്ടര വയസ്സുള്ള മകള്‍ മാസി മേ, മുത്തശ്ശിയുടെ വീട്ടിലെ പൂളില്‍ വീണ് ദാരുണമായി അന്തരിച്ചത്.
കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ പിതാവ് ഡിലന്‍ അരമണിക്കൂറിലധികം സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മാസി മേയുടെ ഹൃദയം, കരളും വൃക്കയും ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. ഈ വലിയ തീരുമാനത്തിലൂടെ മറ്റ് മൂന്ന് കുട്ടികളുടെ ജീവനാണ് രക്ഷിക്കാനായത്.

മാസി മേയുടെ സംസ്‌കാര ചടങ്ങുകള്‍ ഈ ആഴ്ച നടക്കും. വ്യാഴാഴ്ച ലേക്ഷോര്‍ ചര്‍ച്ചില്‍ അനുസ്മരണ ചടങ്ങും ശനിയാഴ്ച റോക്ക്വാള്‍ കൗണ്ടി ഇ.എം.എസിന്റെ നേതൃത്വത്തില്‍ ധനസമാഹരണത്തിനായി ബി.ബി.ക്യൂ ഫണ്ട് റെയ്സിംഗും സംഘടിപ്പിക്കുന്നുണ്ട്.

Organ donation by a two-and-a-half-year-old child gave new life to three children.

Share Email
Top