swayamvara
pulimoottil

‘പലസ്തീൻ ആക്ഷനെ ഭീകരസംഘടനയാക്കിയത് അടിച്ചമർത്തലിന്റെ ഭാഗം’; യുഎസ് നടപടിയെ അപലപിച്ച് കേജ് ഇന്റർനാഷണൽ

‘പലസ്തീൻ ആക്ഷനെ ഭീകരസംഘടനയാക്കിയത് അടിച്ചമർത്തലിന്റെ ഭാഗം’; യുഎസ് നടപടിയെ അപലപിച്ച് കേജ് ഇന്റർനാഷണൽ

ലണ്ടൻ: പലസ്തീൻ അനുകൂല പ്രതിഷേധ സംഘടനയായ ‘പലസ്തീൻ ആക്ഷനെ’ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ യുഎസ് നടപടിയെ ശക്തമായി അപലപിച്ച് മനുഷ്യാവകാശ സംഘടനയായ കേജ് ഇന്റർനാഷണൽ. ഗാസയിലെ ഇസ്രയേൽ നടപടികൾക്കെതിരെ നിയമപരമായി പ്രതിഷേധിക്കുന്നവരെ വേട്ടയാടാൻ വാഷിംഗ്ടൺ ‘ഭീകരവിരുദ്ധ ഭാഷ’ മറയായി ഉപയോഗിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

പലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിൽ ബ്രിട്ടനും അമേരിക്കയും സമാന നിലപാടാണ് സ്വീകരിച്ചതെന്ന് കേജ് ഇന്റർനാഷണൽ പ്രസ്താവനയിൽ പറഞ്ഞു. ആയുധ വിതരണ ശൃംഖല തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളെ ഭീകരവാദത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളും ചെയ്യുന്നതെന്നും സംഘടന ആരോപിച്ചു. ഇതിലൂടെ പലസ്തീനികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും പ്രതികരിക്കാനുള്ള നിയമപരമായ വഴികൾ പരിമിതപ്പെടുത്തുകയാണെന്നും കേജ് ചൂണ്ടിക്കാട്ടി.

പലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾക്കെതിരെ ആഗോളതലത്തിൽ നടക്കുന്ന അടിച്ചമർത്തലിന്റെ ഭാഗമാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടികളെന്ന് കേജ് അഡ്വക്കസി വിഭാഗം മേധാവി അനസ് മുസ്തഫ പറഞ്ഞു. ഒരു രാജ്യത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്ന നടപടികളാണ് യുകെയും യുഎസും സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Share Email
LATEST excelnclexrn
More Articles
Top