Caritas hospital

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ അമേരിക്കക്കാരനും 5,000 ഡോളര്‍; വമ്പന്‍ വാഗ്ദാനവുമായി ട്രംപ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ ഓരോ അമേരിക്കക്കാരനും 5,000 ഡോളര്‍; വമ്പന്‍ വാഗ്ദാനവുമായി ട്രംപ്

വാഷിംഗടണ്‍: നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തിയാല്‍ രാജ്യത്തെ ഓരോ പ്രായപൂര്‍ത്തിയായ പൗരനും 5,000 ഡോളര്‍ വീതം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വമ്പന്‍ പ്രഖ്യാപനം. ഡാളസില്‍ നടന്ന റിപ്പബ്ലിക്കന്‍ മിഡ്ടേം കണ്‍വെന്‍ഷന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് ട്രംപ് അസാധാരണ പ്രഖ്യാപനം നടത്തിയത്. പദ്ധതിക്ക് കുറഞ്ഞത് ഒരു ട്രില്യണ്‍ ഡോളറെങ്കിലും ചെലവാകുമെന്നാണ് വിലയിരുത്തല്‍.

”റിപ്പബ്ലിക്കന്‍മാര്‍ വിജയിച്ചാല്‍ നിങ്ങളും വിജയിക്കും, നിങ്ങള്‍ക്ക് 5,000 ഡോളര്‍ ലഭിക്കും. ഇതിനെ ട്രംപ് ഡിവിഡന്റ് എന്ന് വിളിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഈ തുക എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ വിശദീകരണം നല്‍കിയില്ല. ”നമ്മുടെ രാജ്യം വളരെയധികം പണം സമ്പാദിക്കുകയാണ്” എന്നായിരുന്നു ഇതുസംബന്ധിച്ച ട്രംപിന്റെ പ്രതികരണം. സാമ്പത്തികമായും രാഷ്ട്രീയമായും പ്രായോഗികമല്ലാത്ത നിര്‍ദേശമായാണ് പദ്ധതിയെ ചിലര്‍ വിലയിരുത്തുന്നത്.

നവംബര്‍ മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിര്‍ത്താനാകുമെന്ന തന്റെ പ്രതീക്ഷയും ട്രംപ് ആവര്‍ത്തിച്ചു. ”ഞാന്‍ ബാലറ്റിലുണ്ടെന്ന് കരുതൂ എന്ന് അനുയായികളോട് അഭ്യര്‍ഥിച്ച അദ്ദേഹം, തിരഞ്ഞെടുപ്പില്‍ താന്‍ നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും തന്റെ നേതൃത്വത്തിനുള്ള ജനവിധിയായാണ് ഫലം കാണേണ്ടതെന്നും സൂചിപ്പിച്ചു. അതേസമയം, സമീപകാല അഭിപ്രായ സര്‍വേകളില്‍ ട്രംപിന്റെ ഭരണത്തെ അനുകൂലിക്കുന്നവരുടെ നിരക്ക് 30 ശതമാനത്തിലും താഴ്ന്നിരുന്നു. ഉയര്‍ന്ന വിലക്കയറ്റത്തിലും ഇറാനെതിരായ യുദ്ധത്തിലും വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പ്രസംഗത്തിനിടെ ഇറാനെതിരായ യുദ്ധത്തെ ട്രംപ് ശക്തമായി ന്യായീകരിച്ചു. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നതിന് രണ്ടോ മൂന്നോ ആഴ്ച മാത്രം അകലെയായിരുന്നുവെന്നും അതിനാലാണ് സംഘര്‍ഷത്തിലേക്ക് നീങ്ങേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്ന സൂചനയും ട്രംപിന്റെ പ്രസംഗത്തിലുണ്ടായി. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന് തന്റെ പേരുമായി ബന്ധപ്പെട്ട പുതിയ പേര് നല്‍കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

യുദ്ധത്തില്‍ അമേരിക്ക വിജയിക്കുന്നതോടെ എണ്ണവില കുറയുമെന്നും ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും വില താഴുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കെതിരെ ചുമത്തിയ വ്യാപകമായ ഇറക്കുമതി തീരുവകളെയും അദ്ദേഹം ശക്തമായി ന്യായീകരിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ താല്‍ക്കാലികമാണെന്നും രാജ്യത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കായി ഇത്തരം നടപടികള്‍ ആവശ്യമായിരുന്നുവെന്നുമാണ് ട്രംപിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ അടുത്ത തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് ചില പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്.

$5,000 for every American if the Republican Party retains power; Trump makes a massive promise.

Share Email
Top