Caritas hospital

ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

ഇറാന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്: ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് നേരെ ആക്രമണം

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് .ഏതുവിധേനയും ഈ യുദ്ധം അതിവേഗം അവസാനിപ്പിക്കുമെന്നു ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു്. ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇറാന്റെ നിലവിലെ സ്ഥിതിയേും ട്രംപ് പരിഹസിച്ചു. രാജ്യം ഏതാണ്ട് തകര്‍ന്ന നിലയിലാണെന്നും സമ്പദ്വ്യവസ്ഥ മോശമായെന്നും പണപ്പെരുപ്പം 300 ശതമാനത്തിലധികമാണെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും വ്യോമപ്രതിരോധ സംവിധാനങ്ങളും തകര്‍ന്നതായും അദ്ദേഹം അവകാശപ്പെട്ടു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഹോര്‍മുസ് കടലിടുക്ക് വഴി ചരിത്രത്തിലെ മറ്റേതൊരു സമയത്തേക്കാളും കൂടുതല്‍ എണ്ണ പുറത്തേക്ക് പോയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന കണക്കുകളോ വിശദാംശങ്ങളോ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഹോര്‍മുസ് കടലിടുക്കിന്റെ ഏതാണ്ട് പൂര്‍ണ നിയന്ത്രണം അമേരിക്കയ്ക്കുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധനേടുന്നുണ്ട്. മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷം ആഗോള എണ്ണവിപണിയിലും കപ്പല്‍ ഗതാഗതത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ചൊവ്വാഴ്ച എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) അറിയിച്ചു. അജ്ഞാത പ്രോജക്ടൈല്‍ എണ്ണക്കപ്പലില്‍ പതിച്ചതായി ബുധനാഴ്ച റിപ്പോര്‍ട്ട് ലഭിച്ചതായി യുകെഎംടിഒ വ്യക്തമാക്കി. ആക്രമണത്തില്‍ കപ്പലിനുണ്ടായ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മേഖലയിലെ കപ്പലുകള്‍ക്ക് ജാഗ്രത പാലിക്കാനും സുരക്ഷാ നിര്‍ദേശങ്ങള്‍ പിന്തുടരാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Trump says Iran war will end soon; oil tanker attacked in the Strait of Hormuz.

Share Email
LATEST excelnclexrn
More Articles
Top