swayamvara
pulimoottil

9/11 അന്നും ഇന്നും: ഭീകരാക്രമണം നടന്നു 25 വര്‍ഷത്തിനു ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്ത് ഉണ്ടായത് വലിയ മാറ്റങ്ങള്‍

9/11 അന്നും ഇന്നും: ഭീകരാക്രമണം നടന്നു 25 വര്‍ഷത്തിനു ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ പരിസരത്ത് ഉണ്ടായത് വലിയ മാറ്റങ്ങള്‍

ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11-ന് ന്യൂയോര്‍ക്ക് നഗരത്തെ നടുക്കിയ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 25 വര്‍ഷത്തിനിടെ നഗരത്തിന് വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ലോവര്‍ മാന്‍ഹട്ടനിലെ മുന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയം നിലനിന്നിരുന്ന പ്രദേശവും അതിന് ചുറ്റുമുള്ള മേഖലയും 2001ലെ ദുരന്തത്തിന് ശേഷം ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ നഗരഭാഗങ്ങളിലൊന്നായി മാറി.

സെപ്റ്റംബര്‍ 11-ന്റെ 25-ാം വാര്‍ഷികത്തിന് മുന്നോടിയായി എബിസി ന്യൂസ് പുറത്തുവിട്ട പുതിയ ചിത്രങ്ങള്‍ പ്രദേശത്തുണ്ടായ മാറ്റങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നു. ചില ഭാഗങ്ങള്‍ പൂര്‍ണമായും മാറിയപ്പോള്‍, ചില ഇടങ്ങള്‍ 25 വര്‍ഷം പിന്നിട്ടിട്ടും വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതും ചിത്രങ്ങളില്‍ കാണാം.

2001 ജനുവരിയില്‍ ന്യൂജഴ്സിയിലെ വീഹോക്കനില്‍ നിന്ന് ഹഡ്‌സണ്‍ നദിക്ക് അക്കരെ പകര്‍ത്തിയ മാന്‍ഹട്ടന്‍ നഗരത്തിന്റെ രാത്രിദൃശ്യവും ഇപ്പോഴുളള ആ നഗരത്തിന്റെ ദൃശ്യവും കണ്ടാല്‍ ആ മാറ്റങള്‍ വ്യക്തമാണ്. അന്ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ നഗരത്തിന്റെ ആകാശരേഖയില്‍ പ്രധാനമായി കാണാമായിരുന്നു. താഴെ: 2026 സെപ്റ്റംബര്‍ 4-ന് പകര്‍ത്തിയ ദൃശ്യം. വണ്‍ വേള്‍ഡ് ട്രേഡ് സെന്ററും ‘ട്രിബ്യൂട്ട് ഇന്‍ ലൈറ്റ്’ പ്രകാശവും മാന്‍ഹട്ടന്‍ നഗരത്തിന്റെ ആകാശരേഖയില്‍ തിളങ്ങുന്നു.

2001 സെപ്റ്റംബര്‍ 12-ന് ഗ്രൗണ്ട് സീറോയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ,(സൗത്ത് ടവര്‍), വേള്‍ഡ് ട്രേഡ് സെന്റര്‍ , വേള്‍ഡ് ട്രേഡ് സെന്റര്‍ , കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും അന്നത്തെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുന്നു. 2026 സെപ്റ്റംബര്‍ നാലിനു പകര്‍ത്തിയ ചിത്രത്തില്‍ ചര്‍ച്ച് സ്ട്രീറ്റും കോര്‍ട്ട്ലാന്‍ഡ് സ്ട്രീറ്റും ചേരുന്ന അതേ സ്ഥലത്ത് ഒരുകാലത്ത് വേള്‍ഡ് ട്രേഡ് സെന്റര്‍ പ്ലാസ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോള്‍ പുതിയ വികസനങ്ങളാണ് കാണുന്നത്. 2001 സെപ്റ്റംബര്‍ 11-ന് ഭീകരാക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ പ്രദേശത്തിന് ഏതാനും ബ്ലോക്കുകള്‍ അകലെയുള്ള വാഷിങ്ടണ്‍ സ്ട്രീറ്റില്‍ റെക്ടര്‍ സ്ട്രീറ്റിലേക്ക് വടക്കോട്ട് നോക്കുമ്പോള്‍ പൊടിയും അവശിഷ്ടങ്ങളും അന്തരീക്ഷത്തെ മൂടിയ ദൃശ്യം. താഴെ: 25 വര്‍ഷത്തിന് ശേഷം, 2026 സെപ്റ്റംബര്‍ 4-ന് അതേ ഭാഗത്ത് നിന്ന് പകര്‍ത്തിയ ചിത്രത്തില്‍ വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നേരിട്ട് കാണാനാകുന്ന വിധത്തില്‍ പ്രദേശം മാറിയിരിക്കുന്നു.
ഗ്രൗണ്ട് സീറോയില്‍ നിന്ന് ഏതാനും ബ്ലോക്കുകള്‍ അകലെയുള്ള ചര്‍ച്ച് സ്ട്രീറ്റും ലിബര്‍ട്ടി സ്ട്രീറ്റും ചേരുന്ന ഭാഗത്തെ ബര്‍ഗര്‍ കിങ് റസ്റ്റോറന്റ് ഭീകരാക്രമണത്തിന് പിന്നാലെയുള്ള ദിവസങ്ങളില്‍ താല്‍ക്കാലിക ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് (NYPD) ആസ്ഥാനമായി ഉപയോഗിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്കിപ്പുറം,അതേ സ്ഥലത്ത് ബര്‍ഗര്‍ കിങ് പ്രവര്‍ത്തിക്കുന്നതായി കാണാം. കെട്ടിടത്തിന്റെ പുറംഭാഗത്ത് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല.

9/11 Then and Now: Significant changes have taken place in the World Trade Center area in the 25 years since the terrorist attack.

Share Email
LATEST excelnclexrn
Top