ന്യൂയോര്‍ക്ക്: 2001 സെപ്റ്റംബര്‍ 11. വേള്‍ഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങള്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നുവീണപ്പോള്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. എന്നാല്‍ ഒരു ഷിഫ്റ്റ് മാറ്റം സെകൗ സിബിയുടെ ജീവിതം രക്ഷിച്ചു. അന്ന് വേള്‍ഡ് ട്രേഡ് സെന്ററിലെ നോര്‍ത്ത് ടവറിന്റെ 107-ാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ ‘വിന്‍ഡോസ് ഓണ്‍ ദ വേള്‍ഡ്’ റസ്റ്ററന്റില്‍ ജോലി ചെയ്യേണ്ടിയിരുന്ന സിബി അന്ന് സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടിലായിരുന്നു.
രാവിലെ റസ്റ്ററന്റിലെ പ്രഭാതഭക്ഷണ വിഭാഗത്തിലെ കോള്‍ഡ്-ഫുഡ് സ്റ്റേഷന്റെ ചുമതലയായിരുന്നു സിബിക്ക്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ്സഹപ്രവര്‍ ത്തകനായ മൊയ്‌സസ് റിവാസുമായി ഷിഫ്റ്റ് മാറ്റാന്‍ അദ്ദേഹം സമ്മതിച്ചിരുന്നു. ഞായറാഴ്ച അവധി ലഭിക്കണമെന്ന റിവാസിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു സിബി ഷിഫ്റ്റ് മാറിയത്. അങ്ങനെ സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച സിബിക്ക് പകരം റിവാസാണ് ജോലിക്കെത്തിയത്. ആ തീരുമാനമാണ് പിന്നീട് സിബിയുടെ ജീവന്‍ രക്ഷിച്ചത്.
ഭാര്യയോടൊപ്പം വീട്ടില്‍ ഉറങ്ങുകയായിരുന്ന സിബിയെ സഹപ്രവര്‍ത്തകരാണ് വിളിച്ചുണര്‍ത്തി സ്‌ഫോടന വാര്‍ത്ത അറിയിച്ചത്. തുടര്‍ന്നു . റസ്റ്ററന്റിലേക്ക് ഫോണ്‍ ചെയ്‌തെങ്കിലും ആരും പ്രതികരിച്ചില്ല. പിന്നാലെ ടവര്‍ തകര്‍ന്നുവീ ണതോടെ ഫോണിലെ മറുതലയിലും നിശബ്ദത മാത്രം. വേള്‍ഡ് ട്രേഡ് സെന്ററില്‍ അന്ന് 2,700-ലേറെ പേര്‍ കൊല്ലപ്പെട്ടു. റിവാസും മരിച്ചവരില്‍ ഉള്‍പ്പെട്ടു. ‘വിന്‍ഡോസ് ഓണ്‍ ദ വേള്‍ഡ്’ റസ്റ്ററന്റിലെ തന്റെ 79 സഹപ്രവര്‍ത്തകരെയും സിബിക്ക് നഷ്ടമായി.
ദുരന്തത്തിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിവസങ്ങളിലൂടെയാണ് സിബി കടന്നുപോയത്. എന്നാല്‍ 2001 ഒക്ടോബര്‍ മൂന്നിന് മകള്‍ ജനിച്ചത് അദ്ദേഹത്തിന് വലിയ ആശ്വാസമായി. കുഞ്ഞിനെ പരിപാലി ക്കുന്നതിലൂടെ ദുരന്തത്തിന്റെ വേദനയില്‍നിന്ന് മനസിനെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞെന്നും ജീവിതത്തിന് പുതിയൊരു അര്‍ഥം ലഭിച്ചെന്നും സിബി പറഞ്ഞു. ”ദൈവം എന്റെ ജീവന്‍ രക്ഷിച്ചതിന് ഒരു കാരണം ഉണ്ടെന്ന് മനസ്സിലാക്കാന്‍ കുഞ്ഞിനെ നോക്കുന്നത് എന്നെ സഹായിച്ചു” എന്നും അദ്ദേഹം ഓര്‍മിച്ചു.
A shift change… saved a life; Sekou Cibi on the harrowing memories of 9/11.

















