തിരുവനന്തപുരം: പിന്നെ, സര്‍ക്കാര്‍ ചെലവിലല്ല ഈ അമേരിക്കന്‍ യാത്ര, സംഘാടകരുടെ ചെലവിലാണ്… കേട്ടോ!. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്ര സംബന്ധിച്ച് വിവാദങ്ങള്‍ക്ക് മറുപടിയുമായി ചെന്നിത്തല തന്നെ രംഗത്തു വന്നു. തന്റെ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും കൃത്യമായ വിശദീകരണ വുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തിയത്.
യാത്ര തികച്ചും സ്വകാര്യ സന്ദര്‍ശനമാണെന്നും സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ചല്ലെന്നും സംഘാടകരുടെ ചെലവിലാണ് താന്‍ അമേരിക്കയി ലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കിയ വേളയില്‍ ജനങ്ങള്‍ പവര്‍ക്കട്ടില്‍ വലയുമ്പോള്‍ ആഭ്യന്തര മന്ത്രിയും മറ്റ് പ്രമുഖ ഭരണകക്ഷി നേതാക്കളും അമേരിക്കയില്‍ ഉല്ലാസയാത്രയിലാണെന്ന രീതിയില്‍ ഇടത് സൈബര്‍ ഇടങ്ങളില്‍ വലിയ തോതില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി ചെന്നിത്തല നേരിട്ടെത്തിയത്.
ഷിക്കാഗോയിലാണ് താനുള്ളതെന്നും കുടുംബത്തോടൊപ്പം എത്തിയത് ദീര്‍ഘകാല സുഹൃത്തിന്റെ കുടുംബവിശേഷത്തില്‍ പങ്കെടുക്കാനാണെന്നും ചെന്നിത്തല വീഡിയോയിലൂടെ വിശദീകരിച്ചു. ‘ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിലുണ്ടായിരുന്ന ഫെലിക്‌സ് സൈമണുമായി എനിക്ക് മൂന്നര പതിറ്റാണ്ടിലേറെക്കാലത്തെ ആത്മബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ഞാനും കുടുംബവും ഇവിടെ എത്തിയത്. ഷിക്കാഗോയിലെത്തിയപ്പോള്‍ പ്രവാസി മലയാളികളുമായി സംസാരിക്കാനും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും സാധിച്ചു. കൂടാതെ സാം പിത്രോഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു,’ ചെന്നിത്തല പറഞ്ഞു
"And by the way, this trip to America is not at the government's expense; it is at the organizers' expense... mind you!" — Ramesh Chennithala's video response.















