swayamvara
pulimoottil

ഇ.ഡി നീക്കത്തിൽ പിണറായിക്കെതിരെ കേസെടുക്കരുത്; സതീശൻ സർക്കാരിന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ മുന്നറിയിപ്പ്

ഇ.ഡി നീക്കത്തിൽ പിണറായിക്കെതിരെ കേസെടുക്കരുത്; സതീശൻ സർക്കാരിന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ മുന്നറിയിപ്പ്

എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി നിർദേശത്തിൽ വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാരിന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ മുന്നറിയിപ്പ്. ഇ.ഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഈ രാഷ്ട്രീയ പകപോക്കലിനെ സർവ്വ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും പി.ബി വ്യക്തമാാക്കി. വീണയ്‌ക്കെതിരായ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിടാനുള്ള മറ മാത്രമാണെന്നും പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

ഇ.ഡി നടപടിയെ പിന്തുണയ്ക്കുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടിലൂടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള സ്വന്തം നേതാക്കൾക്കെതിരായ ഇ.ഡി നടപടികളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ മറിച്ചൊരു നിലപാടാണ് സ്വീകരിക്കുന്നത്. മുൻപ് കോൺഗ്രസ് എം.എൽ.എ നൽകിയ ഹർജി വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞ കാര്യമാണെന്നും, കോടതികൾ തള്ളിയ അതേ കേസ് തന്നെയാണ് ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നതെന്നും സി.പി.എം ചൂണ്ടിക്കാട്ടി.

അതേസമയം സി.പി.എമ്മിനെ ഭയപ്പെടുത്താനോ പിണറായി വിജയനെ ലക്ഷ്യംവെക്കാനോ ആണ് ശ്രമമെങ്കിൽ അത് നടപ്പിലാകില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി എക്സിൽ കുറിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കൽ താല്പര്യങ്ങൾ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് ഇ.ഡിയുടെ ഈ നീക്കം. കേരളത്തിൽ ആരൊക്കെ തമ്മിലാണ് ഡീൽ ഉറപ്പിച്ചിരിക്കുന്നത് എന്ന് ദിവസം കഴിയുന്തോറും വ്യക്തമാകുകയാണെന്നും ഈ ദുഷ്ടലാക്കുകളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top